
തിരുവനന്തപുരം ∙ നടൻ ഷാനവാസിന്റെ ഓർമകൾ പുതുക്കാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചലച്ചിത്ര പ്രവർത്തകരും ഒത്തുകൂടി. അഭിനയ രംഗത്ത് സ്വന്തം പാതയിലൂടെ മുന്നേറിയ നടനായിരുന്നു ഷാനവാസെന്നു വിജയകുമാർ പറഞ്ഞു. തലസ്ഥാന നഗരത്തിൽ പ്രേംനസീറിനു വേണ്ടി സ്മാരകം വേണമെന്ന ഷാനവാസിന്റെ ആഗ്രഹം സഫലമാക്കാൻ പ്രേംനസീറിന്റെ കുടുംബത്തെ സ്നേഹിക്കുന്നവരും ചലച്ചിത്ര പ്രേമികളും സാംസ്കാരിക പ്രവർത്തകരും മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നസീറിന്റെ ജന്മനാടായ ചിറയിൻകീഴിൽ വൈകാതെ സ്മാരകം യാഥാർഥ്യമാകുമെന്ന് വി.ശശി എംഎൽഎ പറഞ്ഞു.
‘പ്രേംനസീർ സ്മാരക സ്കൂളി’ൽ അദ്ദേഹം നിർമിച്ചു നൽകിയ ബ്ലോക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ വൈകാതെ പൂർത്തിയാക്കും. അദ്ദേഹം തറക്കല്ലിട്ട
ഗ്രന്ഥശാല സാമൂഹിക വിരുദ്ധർ അടുത്ത കാലത്തു തീയിട്ടു നശിപ്പിച്ചിരുന്നു. ഗ്രന്ഥശാലാ സംഘം ഏറ്റെടുത്ത ലൈബ്രറിയും വൈകാതെ സജ്ജമാകുമെന്നും വി.ശശി പറഞ്ഞു.
പ്രേംനസീർ ഫൗണ്ടേഷൻ ചെയർമാൻ ജി.സുരേഷ്കുമാർ അധ്യക്ഷനായി.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, പ്രേംനസീർ ഫൗണ്ടേഷൻ പ്രസിഡന്റ് എം.എ.നിഷാദ്, നടൻ ജോസ്, സംവിധായകരായ സുരേഷ് ബാബു, ബാലു കിരിയത്ത്, നടി മേനക തുടങ്ങിയവർ ഷാനവാസിനെക്കുറിച്ചുള്ള ഓർമകൾ പങ്കിട്ടു. ഷാനവാസിന്റെ പത്നി ആയിഷ, മക്കളായ ഷമീർ ഖാൻ, അജിത് ഖാൻ, മറ്റ് കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]