തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കരട് വോട്ടർ പട്ടിക 21ന് പുറത്തിറങ്ങിയേക്കും. മൂവായിരത്തോളം പോളിങ് ബൂത്തുകൾ കുറയുമെന്നാണു സൂചന.
2020ലെ തിരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷനുകൾ മുപ്പത്തയ്യായിരത്തോളമായിരുന്നു. ഒരു പോളിങ് ബൂത്തിൽ പഞ്ചായത്തുകളിൽ 1300, നഗരസഭകളിൽ 1600 എന്നിങ്ങനെ പരമാവധി വോട്ടർമാരെ ഉൾപ്പെടുത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചതോടെയാണു കുറയുന്നത്.
ഒരു വാർഡിൽ ഒന്നിൽ കൂടുതൽ പോളിങ് ബൂത്തുകൾ ഉണ്ടെങ്കിൽ വോട്ടർമാരുടെ എണ്ണം കുറവുള്ളതു നിർത്തലാക്കി അവരെ രണ്ടാമത്തേതിലേക്കു മാറ്റി. ബൂത്തുകളുടെ എണ്ണം കുറയ്ക്കുന്നത് വോട്ടെടുപ്പ് സമയത്ത് തിരക്കിനിടയാക്കുമെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് മുൻപേ എതിർപ്പ് അറിയിച്ചിട്ടുണ്ട്.
പഞ്ചായത്തുകളിലും നഗരസഭകളിലും വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ അതിർത്തികൾക്കുള്ളിൽ പോളിങ് സ്റ്റേഷനുകൾ നിശ്ചയിച്ച്, നിലവിലെ വോട്ടർ പട്ടികയിൽ നിന്നു വോട്ടർമാരെ ഇത് അനുസരിച്ച് ക്രമീകരിക്കുന്ന നടപടികൾ പൂർത്തിയായി.
ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരായ തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണു ഇതു നിർവഹിച്ചത്. പോളിങ് സ്റ്റേഷനുകളുടെ പട്ടിക കലക്ടർമാരാണ് പരിശോധിച്ചത്.
തുടർന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകി. പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിശദീകരിക്കാൻ രാഷ്ട്രീയപാർട്ടികളുടെ സംസ്ഥാനതല യോഗം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ 19നു വിളിച്ചുചേർത്തിട്ടുണ്ട്.
തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ രാവിലെ 11 നാണു യോഗം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]