
തിരുവനന്തപുരം ∙ 5 നിലകളും 2 ഭൂഗർഭ നിലകളും ഉൾപ്പെടെ 60,000 ചതുരശ്രയടി വിസ്തീർണത്തിൽ ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ പ്രവർത്തനം 12ന് തുടങ്ങും. ആഭ്യന്തരമന്ത്രി അമിത് ഷാ രാവിലെ 11 ന് ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് 11.30നാണ് പുത്തരിക്കണ്ടം മൈതാനത്ത് 4 ജില്ലകളിലെ ബിജെപി വാർഡ് പ്രതിനിധികളുടെ യോഗം നടക്കുക. തമ്പാനൂർ അരിസ്റ്റോ ജംക്ഷനു സമീപമാണ് കേരളീയ വാസ്തുശിൽപ മാതൃകയിലുള്ള ഓഫിസ് കെട്ടിടം.
തുറസ്സായ നടുമുറ്റത്ത് നേരിട്ടു മഴവെള്ളം സംഭരിക്കാൻ കുളം. നടുമുറ്റത്തുതന്നെ മുൻ പ്രസിഡന്റ് കെ.ജി.
മാരാരുടെ അർധകായ വെങ്കല പ്രതിമ. കെ.ജി.മാരാർ മന്ദിരമെന്ന് ഓഫിസിന്റെ പേരും.
ഗ്രൗണ്ട് നിലയിലാണ് സ്വീകരണ മുറി.
ഇവിടെ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാധ്യായയുടെയും പ്രതിമകൾ. ഈ നിലയിൽത്തന്നെ ഹെൽപ് ഡെസ്ക് ഉണ്ട്.
ഇവിടെയാണ് പത്രസമ്മേളന ഹാളും. ഒന്നാം നിലയിലാണ് പ്രസിഡന്റിന്റെ ഓഫിസ്.
യുവമോർച്ച, മഹിളാ മോർച്ച, പട്ടികജാതി മോർച്ച തുടങ്ങി പോഷക സംഘടനകൾക്കുള്ള ഓഫിസ് രണ്ടാം നിലയിൽ. മൂന്നാം നിലയിലാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ മുറികൾ.
നാലാം നിലയിൽ നേതാക്കൾക്ക് താമസിക്കാനുള്ള 15 മുറികൾ.
ഇപ്പോൾ തൈക്കാട് പ്രവർത്തിക്കുന്ന സംസ്ഥാന കമ്മിറ്റി ഓഫിസ് ബിജെപി സമൂഹമാധ്യമ സംഘത്തിന്റെ വാർ റൂം ആയി മാറ്റും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]