തിരുവനന്തപുരം ∙ ലഹരിക്കേസിലെ തൊണ്ടിമുതൽ വഞ്ചിയൂർ കോടതിയിൽ നിന്നു കാണാതായി. 2018ൽ കഴക്കൂട്ടം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ എൽഎസ്ഡിയും ഹഷീഷും ആണ് കാണാതായത്.
പൊലീസ് ഉദ്യോഗസ്ഥർ തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കിയില്ലെന്ന് കോടതി ക്ലാർക്ക് വിശദീകരിച്ചതിനെ തുടർന്ന് സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജുകുമാറിനെതിരെ പൊലീസ് കേസെടുത്തു.
എറണാകുളം കടവന്ത്ര സ്വദേശി മുഹമ്മദ് മിറാജുദീൻ ആണ് പ്രതി. ഇയാളിൽ നിന്ന് 500 മില്ലിഗ്രാം എൽഎസ്ഡിയും115 മില്ലിഗ്രാം ഹഷീഷുമാണ് പിടിച്ചെടുത്തത്.
കേസ് വേഗത്തിലാക്കണമെന്ന പ്രതിയുടെ അപേക്ഷയെ തുടർന്ന് കോടതിയിലെ തൊണ്ടി മുതലുകൾ സൂക്ഷിക്കുന്ന മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് ലഹരിവസ്തുക്കൾ ഇല്ലെന്നു കണ്ടത്.
സംഭവത്തിൽ പ്രതിക്ക് അനുകൂലമായി ബാഹ്യ ഇടപെടൽ നടന്നുവെന്നാണ് പൊലീസ് കരുതുന്നത്. ബിജുകുമാറാണ് തൊണ്ടിമുതൽ മാറ്റിയതെന്ന കാര്യം പൊലീസ് ഉറപ്പിച്ചിട്ടില്ല.
പണം നൽകി പ്രതിക്ക് അനുകൂലമായി തൊണ്ടി മുതലുകൾ മാറ്റിയിട്ടുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]