
പാലോട്∙മലയോര ഹൈവേയുടെ ഭാഗമായി നവീകരിച്ച പാലോട് മടത്തറ റോഡിൽ സ്ഥാപിച്ച സുരക്ഷ സംവിധാനങ്ങളടക്കം അറ്റകുറ്റപ്പണികളില്ലാതെ കാടുകയറിയും മണ്ണുമൂടിയും നശിച്ചതോടെ സംസ്ഥാന ഹൈവേയിൽ യാത്ര അപകടക്കെണിയും ദുരിതവുമായി . പാലോട് – മടത്തറ റോഡിന്റെ ഇരുവശവും കാടും വള്ളിപ്പടർപ്പുകളും പടർന്നു പന്തലിച്ചു.ഇവ റോഡിലേക്കും വളർന്നിറങ്ങി.
ഇതുകാരണം സൂചന ബോർഡുകളും ഡിവൈഡറുകളും കാണാനാവാത്ത അവസ്ഥയാണ്. അപകട
സാധ്യതയുള്ള വളവുകളിൽ അത് സൂചിപ്പിക്കുന്ന ബോർഡുകൾ അടക്കം കാടു മൂടി.
റോഡ് പരിചിതമല്ലാത്ത ഡ്രൈവർക്ക് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
ചിപ്പൻചിറ മുതൽ ഇലവുപാലം വരെയുള്ള ഭാഗത്താണ് ഏറെ അപകടക്കെണി. സൂചനാ ബോർഡുകൾക്കു പുറമെ ഇരുവശങ്ങളിലും ഉള്ള ഡിവൈഡർ, റിഫ്ലക്ടർ എന്നിവയും കാടുമൂടി കാണാനാവാത്ത വിധമാണ്. പല ബോർഡുകളും ചരിഞ്ഞു വീഴാറായ നിലയിലാണ്.
ചില സ്ഥലങ്ങളിൽ വാഹനങ്ങൾ വന്നാൽ വഴിയാത്രക്കാർക്ക് ഒഴിയാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. ഓട മണ്ണുമൂടി നികന്നതിനാൽ മഴക്കാലത്ത് റോഡിനു മീതെ ജലപ്രവാഹമാണ്. പലയിടങ്ങളിലും അപകട
വളവുകൾ കുറയ്ക്കാതെയും വീതി കൂട്ടാതെയും കലുങ്കുകൾ പൊളിച്ചു പണിയാതെയും അശാസ്ത്രീയമായി നടത്തിയ ഹൈവേ നിർമാണം അപകടക്കെണിയാവുന്നതിനു പുറമേയാണ് ഇത്തരം സുരക്ഷ സംവിധാനങ്ങളുടെ തകർച്ച.
പാലോട് ബൊട്ടാണിക് ഗാർഡൻ ജംക്ഷനിൽ അപകടക്കെണിയായ കൊടും വളവ് സൂചിപ്പിക്കുന്ന ബോർഡ് കാണാനാവാത്ത സ്ഥിതിയാണ്. ഇലവുപാലം ജംക്ഷന് സമീപത്തെ വളവിലെ കലുങ്ക് പൊളിച്ചു വീതികൂട്ടി പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അതേപടി നിലനിർത്തി ടാറിങ് നടത്തി പോവുകയായിരുന്നു.
അൽപം അശ്രദ്ധയോടെ വരുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. തെങ്കാശി അടക്കമുള്ള ദീർഘദൂര സർവീസുകൾ, ശബരിമല അടക്കമുള്ള തീർഥാടന കേന്ദ്രങ്ങൾ, തെന്മല, കുറ്റാലം, പാലരുവി അടക്കമുള്ള വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് സർവീസുകൾ ഉള്ള സംസ്ഥാന പാതയിലാണ് ഈ അപകടക്കെണികൾ.
മാത്രമല്ല തമിഴ് നാട്ടിൽ നിന്ന് നിത്യേന തിരുവനന്തപുരം എയർപോർട്ടിലേക്ക് അനവധി വാഹനങ്ങൾ രാത്രിയിലും പകലും സഞ്ചരിക്കുന്ന റൂട്ട് കൂടിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]