
ബാലരാമപുരം∙ 8 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ ബാലരാമപുരത്ത് നിർമിക്കുന്ന പൊതു ചന്തയുടെ നിർമാണ ഉദ്ഘാടനം നാളെ വൈകിട്ട് 3 ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. എം.വിൻസന്റ് എംഎൽഎ അധ്യക്ഷത വഹിക്കും.
അതിവേഗം വളർന്നുവരുന്ന ബാലരാമപുരത്തിന്റെ ഹൃദയഭാഗമായ വിഴിഞ്ഞം റോഡിൽ സ്ഥിതി ചെയ്യുന്ന മാർക്കറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന നാട്ടുകാരുടെയും കച്ചവടക്കാരുടെയും ദീർഘ നാളത്തെ ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കാൻ പോകുന്നത്.
പദ്ധതിയുടെ രൂപരേഖ പഞ്ചായത്ത് കമ്മിറ്റി ഒന്നര വർഷം മുൻപ് ഏകകണ്ഠമായാണ് അംഗീകരിച്ചത്. പലവിധ രാഷ്ട്രീയ തടസ്സങ്ങൾ കാരണം ഇതിന്റെ നിർമാണം നീണ്ടു. നേരത്തെ ചന്ത പ്രവർത്തിച്ചിരുന്ന മുഴുവൻ കെട്ടിടങ്ങളും ഇടിച്ചുനിരത്തിയിട്ടുണ്ട്.
പഴയ പഞ്ചായത്ത് ഓഫിസ് മന്ദിരം പ്രവർത്തിച്ചിരുന്ന കെട്ടിടവും ചന്തയുടെ നിർമാണത്തിനായി ഉപയോഗിക്കുന്നുണ്ട്.
രൂപരേഖ ഇങ്ങനെ
8,284 ചതുരശ്ര അടി വിസ്തീർണത്തിൽ 4 നിലകളിലായി രാജ്യാന്തര നിലവാരത്തിലാണ് പുനർനിർമിക്കുന്നത്. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള വിഴിഞ്ഞം- ബാലരാമപുരം റോഡ് വികസനം കൂടി മുന്നിൽകണ്ടാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.താഴത്തെ നിലയിൽ 20 കാറുകൾക്കും 50 ബൈക്കുകൾക്കുമുള്ള പാർക്കിങ് സൗകര്യവും ഒന്നാം നിലയിൽ പച്ചക്കറി, മത്സ്യ മാർക്കറ്റുൾപ്പെടെ 27 കടകളും രണ്ടാം നിലയിൽ രണ്ട് വലിയ ഹാളും 15 കടകളും മൂന്നാം നിലയിൽ മിനി ഓഡിറ്റോറിയവുമാണ് നിർമിക്കുക.
രണ്ട് ലിഫ്റ്റുകളും പടിക്കെട്ടുകളോട് ചേർന്ന് ലൈവ് സ്പെയ്സുകളും ഒരുക്കിയാണ് നിർമാണം. നിർമാണം ഉടൻ ആരംഭിക്കും.മാലിന്യ സംസ്കരണ പ്ലാന്റും ജൈവമാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിക്കും.
കെമിക്കൽ ശുചിമുറികൾ ഉൾപ്പെടെ ശുചിമുറികൾ നിർമിക്കും. മാർക്കറ്റിന് ചുറ്റും വലിയ ചരക്കു വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള റോഡും.
ഒരേ സമയം 100 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]