
കിളിമാനൂർ∙ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പുതിയകാവ് ചന്തയുടെ പ്രവർത്തനം താൽക്കാലികമായി കിളിമാനൂരിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് മാറ്റി സ്ഥാപിച്ചത് കാരണം നൂറുകണക്കിനു കച്ചവടക്കാരും ജനങ്ങളും ദുരിതത്തിൽ. പുതിയകാവിൽ 3.5 ഏക്കറിൽ പ്രവർത്തിച്ചിരുന്ന ചന്ത 1.25 ഏക്കറിലേക്ക് ആണ് മാറ്റി സ്ഥാപിച്ചത്. ഇതിൽ 80 സെന്റ് സ്ഥലം വാഹന പാർക്കിങ്ങിനായി പഞ്ചായത്ത് ലേലം ചെയ്തു നൽകി.
ഞായർ, വ്യാഴം ദിവസങ്ങളിലാണ് കിളിമാനൂർ ചന്ത.
ഞായറാഴ്ചകളിൽ പാർക്കിങ് ഇല്ലാത്തതിനാൽ മുഴുവൻ സ്ഥലവും ചന്തയ്ക്ക് ഉപയോഗിക്കാനാകും. മഴക്കാലത്ത് ചന്ത ചെളിയിലും മലിന ജലത്തിലും മുങ്ങും.മഴവെള്ളവും മലിന ജലവും ഒഴുകി പോകാൻ മാർഗമില്ലാത്തതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ഇതുകാരണം മഴക്കാലത്ത് ചന്ത ചെളിക്കണ്ടമായി മാറും ചെളിയിലും മലിന ജലത്തിലും മുങ്ങിയ സാധനങ്ങളാണ് കിളിമാനൂർ ചന്തയിൽ വിൽപന നടത്തുന്നതെന്ന് പരാതിയുണ്ട്.
ചന്തയുടെ പ്രവർത്തനം ചെളി നിറഞ്ഞ സ്ഥലത്ത് ആയതോടെ കച്ചവടക്കാരും സാധനങ്ങൾ വാങ്ങാൻ വന്നിരുന്നവരും ചന്തയെ കൈവിട്ട
നിലയിലാണ്. പുതിയകാവിൽ ആയിരുന്നപ്പോൾ ഏകദേശം 250–ൽ അധികം കച്ചവടക്കാർ ചന്തയിൽ എത്തുമായിരുന്നു.ചന്ത മാറ്റി സ്ഥാപിച്ചപ്പോൾ കച്ചവടക്കാരുടെ എണ്ണം അഞ്ചിൽ ഒന്നായി കുറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് ചന്ത മാറ്റിയത്. പഞ്ചായത്ത് പ്രദേശത്ത് രണ്ട് ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്.
പഞ്ചായത്തിലെ വലിയ ബാധ്യത ഇല്ലാതെ തന്നെ ക്വാറി വേസ്റ്റ് നിരത്തി ചന്ത ചെളിയിലും മലിന ജലത്തിലും മുങ്ങുന്നത് ഒഴിവാക്കാം.
2025–26 വർഷത്തേക്ക് ചന്തയിലെ ഗേറ്റ് ഫീസ് പിരിക്കുന്നതിനു 24 ലക്ഷം രുപയ്ക്കാണ് പഞ്ചായത്ത് ലേലം ചെയ്ത് നൽകിയത്. ഓണ ചന്ത അടക്കം 105 ചന്തയും 104 ആട് മാട് ചന്തയും ആണ് കിളിമാനൂരിൽ പ്രവർത്തിക്കുന്നത്.
സ്ഥല കുറവും ശുചിത്വം ഇല്ലായ്മയും കാരണമാണ് കച്ചവടക്കാരും ജനങ്ങളും കിളിമാനൂർ ചന്തയെ കൈവിട്ടതെന്ന് ചന്ത ലേലം പിടിച്ച കരാറുകാരൻ പറയുന്നു.. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]