അതിർത്തിയിലെ സംഘർഷം: 75 മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് തിരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ജമ്മു, രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിലെ സംഘർഷ മേഖലകളിൽ ഉണ്ടായിരുന്ന 75 വിദ്യാർഥികൾ ഡൽഹി കേരള ഹൗസിൽ എത്തിയ ശേഷം ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി നാട്ടിലേക്കു തിരിച്ചു. 240 ൽ അധികം മലയാളി വിദ്യാർഥികൾ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു വിവരം. മുഴുവൻ പേരെയും എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭ്യർഥിച്ചു.
അതിർത്തി സംസ്ഥാനങ്ങളിലുള്ളവർക്കായി ഡൽഹി കേരള ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിരുന്നു. ഹെൽപ് ലൈൻ നമ്പർ: 01123747079മലയാളി വിദ്യാർഥികൾക്കു നാട്ടിലെത്താൻ സുരക്ഷ ഒരുക്കണമെന്നു ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയോടു കെ.സി.വേണുഗോപാൽ എംപി അഭ്യർഥിച്ചു.
അതിർത്തി സംസ്ഥാനങ്ങളിൽ നിന്നു ഡൽഹിയിലെത്തുന്ന വിദ്യാർഥികൾക്കു റിസർവേഷൻ സൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു റെയിൽ ബോർഡ് ചെയർമാന് കത്തു നൽകിയിട്ടുമുണ്ട്. ഇന്നലെ ഡൽഹിയിൽനിന്നു കേരളത്തിലേക്കു പുറപ്പെട്ട മംഗള എക്സ്പ്രസിൽ കൂടുതൽ സീറ്റ് അനുവദിച്ചിരുന്നു. ഈ മാതൃക തുടരണമെന്നാണ് ആവശ്യം.