തിരുവനന്തപുരം ∙ അസ്മിത ഖേലോ ഇന്ത്യ വിമൻസ് ലീഗ് സൗത്ത് സോൺ ട്രാക്ക് സൈക്ലിങ് മത്സരങ്ങൾ കാര്യവട്ടം എൽഎൻസിപിഇ വെലോഡ്രോമിൽ ആരംഭിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ, കേരള സൈക്ലിങ് അസോസിയേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരങ്ങൾ എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ.
പ്രദീപ് ദത്ത ഉദ്ഘാടനം ചെയ്തു. കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
ആദ്യദിനത്തിലെ മത്സരങ്ങൾ സമാപിച്ചപ്പോൾ കേരള താരങ്ങൾ വ്യക്തമായ മേൽക്കൈ നേടി.
അണ്ടർ 16, അണ്ടർ 18, വുമൺ എലൈറ്റ് വിഭാഗങ്ങളിലായി മാസ് സ്റ്റാർട്ട്, സാക്രാച്ച് റേസ്, ടൈം ട്രയൽ, വ്യക്തിഗത പർസ്യൂട്ട് മത്സരങ്ങളാണ് ശനിയാഴ്ച നടന്നത്. ഇന്ത്യൻ നിർമിത സൈക്കിളുകൾ ഉപയോഗിക്കുന്നവർക്കായി ഓരോ ഇനത്തിലും പ്രത്യേക മത്സരങ്ങൾ നടത്തുന്നുണ്ട്.
ഈ വിഭാഗത്തിൽ കേരള താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. അണ്ടർ 18 വിഭാഗത്തിലും വുമൺസ് എലിറ്റ് ഇനങ്ങളിലും കേരള താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു.
ഗായത്രി, അഖില അനിൽ, മിധു ടി.
അരുൺ, നവ്യ എം. വിനോദ്, സി.ജെ.വൈഷ്ണവി, അനക്സിയ മറിയ തോമസ്, വി.എസ്.സഞ്ജന എന്നീ കേരള താരങ്ങൾ മികച്ച നേട്ടം കൈവരിച്ചു.
അതേസമയം, അണ്ടർ 16 വിഭാഗത്തിൽ തമിഴ്നാട് താരങ്ങൾ മുന്നിട്ടു നിന്നപ്പോൾ, കർണാടക താരങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ഈ മാസം അവസാനം ഉത്തരാഖണ്ഡിൽ നടക്കുന്ന അസ്മിത ഖേലോ ഇന്ത്യ ദേശീയ സൈക്ലിങ് മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും.
ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

