കല്ലമ്പലം ∙ ജില്ലയിലെ ദേശീയപാത നിർമാണം 2025 ഡിസംബറിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് കരാർ ഏറ്റെടുത്ത കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു എങ്കിലും ഇനിയും മാസങ്ങൾ നീളുമെന്നാണ് സൂചന. പണി ഇഴഞ്ഞു നീങ്ങുന്നതാണ് കാരണം.
മഴ പ്രശ്നമായിരുന്നു എങ്കിലും ജോലിക്കാരുടെ അലസതയും മെല്ലെ പോക്കും കാരണം പണികൾ നീണ്ടു പോകുന്ന സ്ഥിതിയാണ്. സർവീസ് റോഡുകളുടെ നിർമാണത്തിലെ അശാസ്ത്രീയത കാരണം പലയിടത്തും കുന്നും കുഴിയും രൂപപ്പെട്ടിട്ടുണ്ട്.
ആഴാംകോണത്ത് മാസങ്ങൾക്ക് മുൻപ് സർവീസ് റോഡ് ഇടിഞ്ഞു താണത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കി.
കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയാണ് തിരുവനന്തപുരം ജില്ലയിൽ ദേശീയപാതയുടെ നിർമാണം പുരോഗമിക്കുന്നത്. ആകെ 30 കിലോമീറ്റർ ആണ് ദൈർഘ്യം.
ഇതിൽ 12.5 കിലോമീറ്റർ ദൂരം ആറ്റിങ്ങൽ ബൈപാസ് ആണ്. മാമം പാലത്തിൽ നിന്ന് ആരംഭിച്ചു കല്ലമ്പലത്തിനു സമീപം മണമ്പൂർ ആഴാംകോത്ത് ദേശീയപാതയുമായി യോജിക്കുന്നതാണ് ബൈപാസ്.
ബൈപാസ് നിർമാണവും മെല്ലെ പോക്കാണ്. പണി ഏറ്റെടുക്കുന്ന കരാറുകാരൻ എങ്ങനെ എങ്കിലും പണി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
പണിക്കാരെ നിയന്ത്രിക്കാനോ ഗുണമേന്മ പരിശോധിക്കാനോ പലപ്പോഴും ആരും സ്ഥലത്ത് എത്താറില്ലെന്നു പരാതിയുണ്ട്. വേനൽ മഴയിൽ സർവീസ് റോഡിലെ മിക്ക സ്ഥലത്തും വെള്ളക്കെട്ട് രൂക്ഷമായതായി നാട്ടുകാർ പറയുന്നു.
റോഡു നിർമാണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ വിലപിടിപ്പുള്ള യന്ത്രങ്ങളും സാധന സാമഗ്രികളും മോഷണം പോകുന്നതായി കമ്പനി അധികൃതർ പറയുന്നു. പരാതി നൽകിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ ശ്രമിക്കുന്നില്ലെന്നു പരാതിയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

