തിരുവനന്തപുരം∙ രാജാ രവിവര്‍മ്മയുടെ അഞ്ച് ഒറിജിനല്‍ പെയിന്റിംഗുകള്‍ ഉള്‍പ്പെടെ രാജ്ഭവനിലുള്ള അമൂല്യമായ കലാസമ്പത്ത് പൊതുജനങ്ങള്‍ക്കു കാണാനുള്ള അവസരം ഒരുക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഗവര്‍ണര്‍ക്കു ലഭിക്കുന്ന ഉപഹാരങ്ങളായ ശില്പങ്ങള്, ചിത്രങ്ങള്‍, പ്രതിമകള്‍, വിഗ്രഹങ്ങള്‍, മെമെന്റോകള്‍ തുടങ്ങിയവും പ്രദര്‍ശിപ്പിക്കും.
സമ്മാനങ്ങള്‍ ശാസ്ത്രീയമായി വര്‍ഗീകരിച്ച് പ്രദര്‍ശിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സംസ്ഥാന മ്യൂസിയം ഡയറക്ടര്‍ മഞ്ജുളാദേവിയുമായി ഗവര്‍ണര്‍ ചര്‍ച്ച നടത്തി.
ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായ ശേഷം പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം തുറന്ന് കൊടുക്കാനാണ് പദ്ധതി. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം സമ്മാനങ്ങള്‍ കാണാന്‍ അവസരം ലഭിക്കുന്നത് വലിയ വിദ്യാഭ്യാസ മൂല്യമേകുമെന്നും രാഷ്ട്രത്തിന്റെ സാംസ്കാരികവും കലാപരവുമായ സമ്പത്ത് അടുത്തറിയാന്‍ സഹായകരമാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]