പാറശാല∙ മകനെ തിരക്കി എത്തിയ പൊലീസുകാർ വീടിനുള്ളിൽ അതിക്രമിച്ച് കടന്ന് ഫോൺ കവർന്നതായി പിതാവിന്റെ പരാതി. ധനുവച്ചപുരം ബി.ആർ നിവാസിൽ റിട്ട.
ബാങ്ക് ജീവനക്കാരൻ ബാബുവാണ് (69) പാറശാല എസ്ഐ, മൂന്നു പൊലീസുകാർ എന്നിവർക്കെതിരെ പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 6ന് രാവിലെ വീട്ടുകാർ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയം ബാബുവിന്റെ മകൻ ചന്ദ്രബാബുവിനെ തിരക്കി വീട്ടിൽ എത്തിയ പൊലീസ് വീടിന്റെ പിൻവാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറി തുണികൾ വാരിവലിച്ചിടുകയും ഭാര്യയുടെ ഫോൺ എടുത്തു കൊണ്ടു പോകുകയും ചെയ്തുവെന്നാണ് പരാതി. വളർത്തു നായയെ പൊലീസ് കമ്പി കൊണ്ട് അടിച്ചുവെന്നും പരാതിയിൽ പറയുന്നു.
ദിവസങ്ങൾക്കു മുൻപ് ധനുവച്ചപുരം തേരിയാംവിള സ്വദേശിയായ സുരേന്ദ്രനെ മർദിച്ചെന്നു കാട്ടി ചന്ദ്രബാബു, വിപിൻ മോഹൻ, വിപിൻ എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
ഇതിനു ശേഷം ചന്ദ്രബാബുവിനെ തിരഞ്ഞ് പൊലീസ് വീട്ടിൽ എത്തുകയും മകൻ സ്റ്റേഷനിൽ ഹാജരായില്ലെങ്കിൽ പിതാവിനെ കസ്റ്റഡിയിൽ എടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പൊലീസ് പറയുന്നത്: ഒാഗസ്റ്റ് 28ന് രാത്രി 8.30ന് വഴുതോട്ടുകോണം കുളത്തിനു സമീപത്തെ റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ മാറ്റിയിടാൻ സുരേന്ദ്രൻ ആവശ്യപ്പെട്ടപ്പോൾ മദ്യലഹരിയിലായിരുന്ന സംഘം ഇറങ്ങി അസഭ്യം പറയുകയും ഹെൽമറ്റ് കൊണ്ട് ആക്രമിച്ച് പരുക്കേൽപിക്കുകയും ചെയ്തു. 6ന് പരാതി ലഭിച്ചതോടെ പൊലീസ് വീട്ടിൽ എത്തിയെങ്കിലും ഒന്നാം പ്രതി ചന്ദ്രബാബുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫോൺ എടുത്തിട്ടില്ല എന്നാണ് പാറശാല പൊലീസ് നൽകുന്ന വിശദീകരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]