
കിളിമാനൂർ∙ മെറ്റലും ടാറും ഇളകി തകർന്നു കിടക്കുന്ന വലിയവിള മൊട്ടലുവിള കണ്ണമത്ത് പൊയ്കക്കട റോഡ് നവീകരണത്തിനു കരാർ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പണി നടത്താതെ കരാറുകാരൻ.പുളിമാത്ത് പഞ്ചായത്തിലെ 1, 2, 16 വാർഡുകളിൽ കൂടി കടന്നു പോകുന്ന റോഡ് തകർന്നിട്ട് 5 വർഷം കഴിഞ്ഞതായി നാട്ടുകാർ പറയുന്നു.ഏകദേശം 10 വർഷം മുൻപാണ് ഈ റോഡ് അവസാനമായി ടാറിട്ടത്.
മെറ്റലും ടാറും ഇളകി പോയതോടെ റോഡ് മുഴുവൻ കുഴികളായി. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിന്നാൽ റോഡ് ഏത് കുഴിയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.
ഇരു ചക്ര വാഹന സഞ്ചാരികൾ അപകടത്തിലാകുന്നത് പതിവായി.കിളിമാനൂർ ആറ്റിങ്ങൽ റോഡിനെയും കാരേറ്റ് നഗരൂർ റോഡിനെയും ബന്ധിപ്പിക്കുന്ന വലിയവിള മൊട്ടലുവിള പൊയ്ക്കട റോഡിനു രണ്ട് കിലോമീറ്ററിലധികം ദൂരമുണ്ട്.
സിഎംഎൽആർ ഫണ്ടിൽ 40 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനു അനുവദിച്ചത്.
6 മാസം കാലാവധിയുള്ള റോഡ് നവീകരണത്തിനു 3 മാസം മുൻപാണ് കരാർ നൽകിയത്. എന്നാൽ ഇതു വരെയും റോഡ് പണി ആരംഭിച്ചില്ല.അതേസമയം സിഎംഎൽആർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന റോഡ് നവീകരണ പണികൾക്ക് ബിൽ തയാറാക്കുന്നതിനുള്ള സൈറ്റ് സംസ്ഥാന തലത്തിലും ഇതുവരെയും ഓപ്പൺ ആയിട്ടില്ലെന്ന് കരാറുകാർ പറയുന്നു.
സൈറ്റ് ഓപ്പൺ ചെയ്താൽ മാത്രമേ ബിൽ തയാറാക്കാൻ കഴിയൂ.ഇതു കാരണം നവീകരണ ജോലികൾ പൂർത്തിയാക്കിയാലും കരാർ തുക എന്നു ലഭിക്കുമെന്നു പോലും അറിയാൻ കഴിയാത്ത സ്ഥിതി ആണെന്നാണ് ഈ മേഖലയിലെ കരാറുകാർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]