
കാരോട്∙റോഡിൽ നിന്നു നാൽപ്പതു അടിയോളം താഴ്ചയുള്ള ചാനൽ ബണ്ടിനു സുരക്ഷാവേലി ഇല്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു.
ചെങ്കവിളയിൽ നിന്ന് അയിര റോഡിൽ ചെങ്കവിളയ്ക്കു സമീപം ആണ് വൻ ദുരന്തങ്ങൾക്ക് ഇടയാക്കുന്ന ബണ്ട്. കാൽനട
യാത്രികർ, ഡ്രൈവർമാർ എന്നിവരുടെ ചെറിയ അശ്രദ്ധ പോലും സൃഷ്ടിക്കുന്നത് വലിയ അപകടങ്ങൾ ആയിരിക്കും.സ്കൂൾ വിദ്യാർഥികൾ അടക്കം ഒട്ടേറെ പേർ സഞ്ചരിക്കുന്ന തിരക്കേറിയ റോഡിലെ ബണ്ടിൽ സംരക്ഷണ ഭിത്തി നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.റോഡിന്റെ ഇരു വശങ്ങളിലെ ബണ്ടിലും യാത്രക്കാരുടെ സുരക്ഷയ്ക്കു സംവിധാനങ്ങൾ ഇല്ലെന്നതാണ് സ്ഥിതി.വേലി സ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ ആണ് പ്രദേശവാസികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]