
ബാലരാമപുരം∙ കരമന–കളിയിക്കാവിള പാത വികസനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട ബാലരാമപുരം കൊടിനട
മുതൽ വഴിമുക്കുവരെ റവന്യു വകുപ്പ് ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പണികൾ പുരോഗമിക്കുന്നു. വഴിമുക്ക് ജംക്ഷനിലെ ഇരുവശത്തെയും കെട്ടിടങ്ങൾ ഏതാണ്ട് പൊളിച്ചുമാറ്റിയിട്ടുണ്ട്.വഴിമുക്കിൽ നിന്ന് പൂവാർ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ കെട്ടിടങ്ങളും പൊളിച്ചു നീക്കിയിട്ടുണ്ട്.
കല്ലമ്പലം, തൈക്കാപ്പള്ളി ജംക്ഷൻ, ബാലരാമപുരം ജംക്ഷൻ, കൊടിനട ഭാഗങ്ങളിലും കെട്ടിടങ്ങൾ പൊളിക്കുന്ന പണി പുരോഗമിക്കുകയാണ്.
ആദ്യ ഘട്ടത്തിൽ പണം നൽകി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്.
ആദ്യം അനുവദിച്ച പണം തീർന്നതിനെതുടർന്ന് ഏറ്റെടുക്കൽ ജോലികൾ നിർത്തിവച്ചിരിക്കുകയായിരുന്നു. രണ്ടാം ഘട്ടത്തിൽ അനുവദിച്ച തുക കൂടി ഉടമകൾക്ക് നൽകി സ്ഥലം ഏറ്റെടുക്കുന്നതോടെ ടെൻഡർ നടപടികളിലേക്ക് നീങ്ങും.കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെആർഎഫ്ബിയാണ് റോഡ് നിർമാണം നടത്തുക.ഈ സർക്കാരിന്റെ 5 വർഷ കാലഘട്ടത്തിലെ അവസാന കാലത്തെങ്കിലും ഈ ഒന്നര കിലോമീറ്റർ പാതയുടെ പണി പൂർത്തിയാക്കുമെന്നാണ് നാട്ടുകാരും യാത്രക്കാരും പ്രതീക്ഷിക്കുന്നത്.
പാതയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്കുള്ള ബാലരാമപുരം ജംക്ഷനിൽ പലവിധ കാരണങ്ങളാൽ വികസനം മുടങ്ങിക്കിടക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]