
നെടുമങ്ങാട്∙ പൊലീസുകാരെ ആക്രമിച്ച കേസിൽ സ്ത്രീ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. മഞ്ച പേരുമല ദർശന സ്കൂളിന് സമീപം ബിന്ദു ഭവനിൽ സുജിത് (28), മഞ്ച പേരുമല വാട്ടർ ടാങ്കിന് സമീപം ചന്ദ്രമംഗലം വീട്ടിൽ അരവിന്ദ് (27), കരകുളം മേലെ കരിമ്പുവിള വീട്ടിൽ നിന്ന് മണ്ണാമൂല സ്വദേശിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അനിത (25), ഒാലിക്കോണം തടത്തരികത്ത് വീട്ടിൽ അൻവർ (29) എന്നിവരെ ആണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.എഎസ്ഐ എം.മുഹമ്മദ് ഷാഫി, സിപിഒ അഭിലാഷ് എന്നിവർക്കാണ് പരുക്കേറ്റത്.
വെള്ളി രാത്രി പത്തോടെ നഗരസഭാ പാർക്കിങ് ഗ്രൗണ്ടിന് സമീപമാണ് സംഭവം. പെട്രോൾ പമ്പിൽ ജീവനക്കാരോട് പ്രശ്നമുണ്ടാക്കി കടന്നുവെന്ന പരാതിയിലാണ് സംഘത്തിന്റെ കാർ പൊലീസ് പാർക്കിങ് ഗ്രൗണ്ടിന് സമീപം തടഞ്ഞത്.
വിവരം അന്വേഷിക്കുന്നതിനിടെ ഡ്രൈവർ അസഭ്യം പറഞ്ഞെന്നും തുടർന്ന് ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ആക്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്. സ്റ്റേഷനിൽ എത്തിച്ച ശേഷവും പരാക്രമം തുടർന്നതായും പൊലീസ് പറയുന്നു.
സംഘത്തിലെ ഒരാൾ കടന്നുകളഞ്ഞു. അനിത ഉൾപ്പെടെ എല്ലാവർക്കുമെതിരെ മുൻപും ആക്രമണക്കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]