
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര കോടതി റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങി.അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇന്നലെ രാത്രി വരെ ജല വിതരണം പുനഃസ്ഥാപിച്ചിട്ടില്ല. കോടതിക്ക് പുറമേ, സമീപത്തു പ്രവർത്തിക്കുന്ന വിവിധ ഓഫിസുകൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള കച്ചവട
സ്ഥാപനങ്ങളെയെല്ലാം ഇതു ബാധിച്ചിട്ടുണ്ട്.
വാട്ടർ അതോറിറ്റി, ഇന്നു മുതൽ 13 വരെ പെരുമ്പഴുതൂർ – കളത്തുവിള റോഡിൽ പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ നടത്തുകയും ഇന്നും നാളെയുമായി മറ്റൊരു ടാങ്ക് വൃത്തിയാക്കുന്ന ജോലിയും നടത്തുന്നുണ്ട്. ഇപ്പോൾ ശുദ്ധജലം മുടങ്ങിയ സ്ഥലങ്ങളിൽ ഇനിയും 3 ദിവസം കഴിഞ്ഞു മാത്രമേ ശുദ്ധജലം ലഭിക്കുകയുള്ളൂ.
ഇതു ജനത്തിന്റെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.ഈ സാഹചര്യത്തിൽ ടാങ്ക് വൃത്തിയാക്കുന്ന പ്രവൃത്തി മറ്റൊരു ദിവസത്തേക്കു മാറ്റണമെന്ന് കൗൺസിലർ മഞ്ചത്തല സുരേഷ് ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]