
പാലോട് ∙ ജനജീവിതം ദുരിതത്തിലാഴ്ത്തിയും ജീവനും സ്വത്തിനും തന്നെ ഭീഷണി ഉയർത്തിയും പെരിങ്ങമ്മല, പാങ്ങോട് പഞ്ചായത്തുകളിൽപ്പെട്ട ജവാഹർകോളനി, എക്സ്കോളനി, സ്വാമിനഗർ, ഇലവുപാലം, കുട്ടത്തികരിക്കകം മേഖലകളിൽ രൂക്ഷമായ വന്യമൃഗ ശല്യമാണ്.
ഇതിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.കാട്ടാന, കാട്ടുപന്നി, നാട്ടുകുരങ്ങ് എന്നിവയുടെ ശല്യമാണ് ഏറെയും. ആനകൾ കടുത്ത ഭീഷണി ഉയർത്തി ജനവാസ മേഖലയിൽ അടിക്കടി എത്തി കൃഷിവിളകൾ വ്യാപകമായി നശിപ്പിക്കുന്നു.
എക്സ് കോളനി സ്വദേശി വിശ്വനാഥന്റെ വീട്ടിലേക്ക് പോകുന്ന പഞ്ചായത്ത് നിർമിച്ച വേലി അടുത്തിടെ ആന ചവിട്ടി നശിപ്പിച്ചു.
വീടുകൾക്ക് സമീപവും കച്ചവട സ്ഥാപനങ്ങൾക്ക് ഭീഷണിയായി തെങ്കാശി പാതയിലേക്കും വരെ ആനകൾ എത്തുന്നു.
വാഴ, മരച്ചീനി, തെങ്ങ്, റബർ അടക്കം നശിപ്പിക്കുകയാണ്. ജവാഹർകോളനി മുതൽ ഇലവുപാലം വരെ ആനക്കിടങ്ങ് നിർമിക്കുന്നതിന് വേണ്ടി രണ്ടു കോടി രൂപ അനുവദിച്ചതായി പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
കുരങ്ങ് ശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ.
വീടിനുള്ളിൽ വരെ കടന്നു ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുന്നത് പതിവ് സംഭവങ്ങളാണ്. മാത്രമല്ല വീടുകളിലെ ബൾബുകൾ, വയറിങ് സംവിധാനം, വാട്ടർ ടാങ്കുകൾ അടക്കം നശിപ്പിക്കുന്നു.
ജവാഹർകോളനി സ്കൂൾ പരിസരം കുരങ്ങുകളുടെ വിളയാട്ട മേഖല ആയതിനാൽ വിദ്യാർഥികൾക്കും ഭീഷണിയാണ്.
നാളികേരങ്ങൾ വ്യാപകമായി കുരങ്ങുകൾ നശിപ്പിക്കുന്നു. മേഖലയിൽ പന്നി ശല്യവും രൂക്ഷമാണ്.
പന്നിയുടെ ആക്രമണത്തിൽ അപകടത്തിൽപ്പെട്ടവർ അനവധിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]