
തിരുവനന്തപുരം ∙ ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപകൽ സമരം 151ാം ദിനം പിന്നിട്ടു. സർക്കാരിന്റെ തീരുമാനം ഉണ്ടാകുന്നതു വരെ സമരം തുടരാനാണു കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ തീരുമാനം.
ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, പെൻഷൻ ഏർപ്പെടുത്തുക, ഓണറേറിയത്തിനു ബാധകമാക്കിയ മുഴുവൻ മാനദണ്ഡങ്ങളും പിൻവലിക്കുക, എല്ലാ മാസവും 5ന് അകം ഓണറേറിയം നൽകുക എന്നിവയാണ് ആവശ്യങ്ങൾ.
ഫെബ്രുവരി 10ന് ആണ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ആരംഭിച്ചത്. പതിവുപോലെ ഏതാനും ദിവസം കഴിയുമ്പോൾ അവസാനിക്കുന്ന സമരമെന്നു വിധിയെഴുതിയവർക്കു തെറ്റി.
പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ സമരം ആളിക്കത്തി. ആരോഗ്യരക്ഷയുടെ ആദ്യ കാവലാൾമാരായ ആശമാരുടെ ദുരിതം എല്ലാവരും നെഞ്ചേറ്റി .
നിയമസഭയിലും പുറത്തും വിഷയം അവതരിപ്പിക്കപ്പെട്ടു. പക്ഷേ, സമരം പ്രഖ്യാപിച്ചപ്പോൾ സർക്കാർ ഗൗരവത്തിൽ എടുത്തിരുന്നില്ല.
സമരം ആരംഭിച്ച് അഞ്ചാം ദിവസം മന്ത്രി വീണാ ജോർജ് സമരസമിതി അംഗങ്ങളെ ചർച്ചയ്ക്കു ക്ഷണിച്ചെങ്കിലും പരാജയപ്പെട്ടു.സംസ്ഥാനത്ത് 7000 രൂപ ഓണറേറിയം ഉണ്ടെന്നും മറ്റു സംസ്ഥാനങ്ങളെക്കാളും ഉയർന്ന തുകയാണെന്നുമുള്ള വാദവുമായി മന്ത്രി വീണ രംഗത്തു വന്നു.
പക്ഷേ, കേരളത്തിലെ ജീവിതച്ചെലവും ആശമാർ ചെയ്യുന്ന സേവനവും മറുപടിയായപ്പോൾ സർക്കാരിനു മറുപടി ഉണ്ടായിരുന്നില്ല. മാർച്ച് 19 ലെ ദേശീയ ആരോഗ്യ മിഷൻ (എൻഎച്ച്എം) ഉദ്യോഗസ്ഥരും മന്ത്രി വീണയും വിളിച്ചു ചേർത്ത ചർച്ചകളിലും തീരുമാനമായില്ല.
ആശമാരുടെ സമരം പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്നും സമരം നിർത്തണമെന്നുമായിരുന്നു മന്ത്രിയുടെ ആവശ്യം. ആശമാരുടെ നിയമനത്തിനും ഓണറേറിയം വർധിപ്പിക്കുന്നതിനും കമ്മിറ്റിയെ നിയോഗിക്കാതെ ഓണറേറിയം വർധിപ്പിക്കുന്നതിന് കമ്മിറ്റി എന്തിനെന്നായിരുന്നു സമരസമിതി നേതാക്കളുടെ ചോദ്യം.
തൊഴിൽ മന്ത്രി ഇടപെട്ടില്ലെന്ന പരാതിയെ തുടർന്ന് ഏപ്രിൽ 7നു മന്ത്രി വി.ശിവൻകുട്ടി സമരസമിതി അംഗങ്ങളെ കൂടിക്കാഴ്ചയ്ക്കു വിളിച്ചു.
ആശമാരുടെ പ്രശ്നം പഠിക്കാൻ 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന വ്യവസ്ഥയോടെ സമിതിയെ നിയോഗിക്കാമെന്നു മന്ത്രി അറിയിച്ചു. സമരസമിതി അത് അംഗീകരിക്കാതെ സമരം തുടരുകയായിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ.ബിന്ദുവിന്റെ നേതൃത്വത്തിൽ മേയ് 5ന് രാപകൽ സമരയാത്ര ആരംഭിച്ചു.
കേരളത്തിന്റെ സമരചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു ഇത്. രാത്രി സമരാംഗങ്ങൾ തെരുവിൽ ഉറങ്ങി.
45 ദിവസം കൊണ്ടു 4670 കിലോമീറ്റർ സഞ്ചരിച്ച ജാഥ തിരുവനന്തപുരത്ത് എത്തി. ഇതിനിടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണ താരങ്ങളുമായി ആശമാർ.
തങ്ങളുടെ ദുഃഖകഥകളുമായി ആശമാർ വീടുകൾ കയറിയിറങ്ങിയപ്പോൾ അവരുടെ വാക്കുകളെ പ്രതിരോധിക്കാൻ ഇടതുമുന്നണിക്കു കഴിഞ്ഞില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]