വയനാട്ടിൽ സഹായഹസ്തവുമായി ക്വസ്റ്റ് ഗ്ലോബല്‍; മൂന്ന് അങ്കണവാടികൾ നിര്‍മിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതര്‍ക്ക് സഹായഹസ്തവുമായി ക്വസ്റ്റ് ഗ്ലോബല്‍. പുതിയ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി ‘എന്‍ ഊര്’ ചാരിറ്റബില്‍ സൊസൈറ്റിയുമായി സഹകരിച്ച് വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള മേപ്പാടി പഞ്ചായത്തില്‍ മൂന്ന് അങ്കണവാടികൾ നിര്‍മിക്കും. ബാല (BALA- building as Learnig Aid) എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം പുത്തുമല, അട്ടമല, മുണ്ടുപാറ എന്നിവിടങ്ങളിലാണ് അങ്കണവാടി നിര്‍മിക്കുക.
പ്രീസ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള സുരക്ഷിതവും സമഗ്രവുമായ വേദി നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ആരോഗ്യകരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും മാതൃ-ശിശു ആരോഗ്യം, മുലയൂട്ടല്‍, ശുചിത്വം, പോഷകാഹാരം എന്നിവയെക്കുറിച്ച് അവബോധ പരിപാടികളും നടത്തും. 120 കുട്ടികളും 60 സ്ത്രീകളും ഉള്‍പ്പെടെ ഏകദേശം 500 കുടുംബങ്ങള്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ ഈ പദ്ധതി ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
‘ബാല പദ്ധതിയിലൂടെ വയനാട് മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടുവരുന്നതില്‍ ക്വസ്റ്റ് ഗ്ലോബലിനോട് നന്ദി പറയുന്നു. മേപ്പാടി പഞ്ചായത്തിലെ ദുര്‍ബല കുടുംബങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യസേവനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രധാന കേന്ദ്രങ്ങളായിരിക്കും ഈ അങ്കണവാടികള്‍. അതുവഴി വരും വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലിന്റെ ആഘാതങ്ങളില്‍ നിന്നു വിടുതല്‍ നേടുന്നതിനും സാധാരണ ജീവിതം വീണ്ടെടുക്കുന്നതിനും അഭിവൃദ്ധി പ്രാപിക്കുന്നതിനും ഇതുവഴി തെളിക്കും’ – വയനാട് ജില്ലാ കലക്ടറും ജില്ലാ മജിസ്ട്രേറ്റുമായ ഡി.ആര്.മേഘശ്രീ പറഞ്ഞു.