
വയോജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കും: മന്ത്രി ആർ. ബിന്ദു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുമാണ് വയോജന കമ്മിഷന്റെ പ്രവർത്തനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു പറഞ്ഞു. കേരള സംസ്ഥാന വയോജന കമ്മിഷൻ ബിൽ നിയമസഭ പാസാക്കിയ സാഹചര്യത്തിൽ കമ്മിഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച ചർച്ചയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. വയോജന കമ്മിഷൻ യാഥാർഥ്യമാക്കിയ മന്ത്രി ബിന്ദുവിനെ അസോസിയേഷൻ അനുമോദിച്ചു. ഡോ.ബി.ഇക്ബാൽ, ആസൂത്രണ ബോർഡ് അംഗം ഡോ.ജിജു പി.അലക്സ്, ടി.ആർ. സുഭാഷ്, ദിലീപ് മലയാലപ്പുഴ, പ്രസിഡന്റ് വി.എ.എൻ.നമ്പൂതിരി, ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ, വനിതാ കൺവീനർ പ്രഫ.കെ.എ.സരള എന്നിവർ പ്രസംഗിച്ചു.