ചിറയിൻകീഴ്∙വാമനപുരം നദിക്കരയിലെ കരുന്ത്വാക്കടവിൽ നൂറുമേനി വിളയിക്കാൻ വനിതാകൃഷിക്കൂട്ടം രംഗത്ത്.ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിൽ നാലാം വാർഡിലെ വീട്ടമ്മമാരുടെ കൂട്ടായ്മയായ കൃഷ്ണശ്രീ കൃഷിക്കൂട്ടമാണു തരിശുകിടന്ന നദിയോരത്തെ ഭൂമി കൃഷിയോഗ്യമാക്കി ചീരക്കൃഷിക്കു തുടക്കമിട്ടത്. ചിറയിൻകീഴ് കൃഷിഭവനിലെ ഉദ്യോഗസ്ഥസംഘത്തിന്റെ നിർദേശാനുസരണം പഞ്ചായത്തിലെ കാർഷിക കർമസേനയുടെ നേതൃത്വത്തിൽ പ്രകൃതി കൃഷി മാതൃകയിൽ നാടൻ പശുക്കളുടെ ചാണകത്തിൽ പ്രത്യേകമായി ചീരവിത്തുണ്ട തയാറാക്കിയുള്ള കൃഷിരീതിയാണു നടീൽകാര്യത്തിൽ അവലംബിച്ചിട്ടുള്ളത്.
വാർഡംഗവും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി.വിജയകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൃഷിക്കൂട്ടം പ്രസിഡന്റ് സലിത അധ്യക്ഷയായി.
കൃഷി ഓഫിസർ എസ്.ജയകുമാർ, അസിസ്റ്റന്റുമാരായ വി.സിന്ധു, ജെ.എസ്.കാർത്തിക, കൃഷിക്കൂട്ടം സെക്രട്ടറി അഞ്ജു എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർ വി.വിജയകുമാറിനെ വനിതകൃഷിക്കൂട്ടം പ്രവർത്തകർ ആദരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

