തിരുവനന്തപുരം∙ തദ്ദേശതിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് പിങ്ക് പോളിങ് സ്റ്റേഷനും യങ് പോളിങ് സ്റ്റേഷനും സജ്ജമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫിസർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങി തിരഞ്ഞെടുപ്പു പ്രക്രിയയിൽ ഉൾപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരും സ്ത്രീകളാകും എന്നതാണ് പിങ്ക് സ്റ്റേഷനുകളുടെ പ്രത്യേകത.
ഇത്തരം ബൂത്തുകൾ പെട്ടെന്ന് തിരിച്ചറിയുന്നതിനായി പിങ്ക് നിറത്തിലുള്ള ബലൂണുകൾ, കർട്ടനുകൾ, ടേബിൾ ക്ലോത്തുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിക്കും. ചെറിയ കുട്ടികളുമായി വരുന്ന അമ്മമാർക്ക് ഇരിപ്പിട
സൗകര്യം സജ്ജമാക്കും. വനിതകളായ കന്നി വോട്ടർമാരെ പ്രത്യേകം സ്വീകരിക്കുന്നതിനും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.യങ് പോളിങ് സ്റ്റേഷനുകൾ യുവാക്കളായ പോളിങ് സംഘമാണ് കൈകാര്യം ചെയ്യുക.
വോട്ട് രേഖപ്പെടുത്തിയശേഷം ഫോട്ടോ എടുക്കുന്നതിനായി പ്രത്യേക മൊബൈൽ സെൽഫി പോയിന്റും ഇവിടെ ഉണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

