വെഞ്ഞാറമൂട്∙അധികൃതരുടെ അവഗണനയിൽ തണ്ട്രാംപൊയ്ക–കാവറ റോഡ്.എംസി റോഡിൽ നിന്നും കാവറ വഴി മുക്കുന്നൂരിലേക്ക് പോകുന്ന റോഡിൽ തണ്ട്രാം പൊയ്കയിൽ നിന്നും കാവറ വരെയുള്ള 500 മീറ്റർ സ്ഥലം ആണ് അധികൃതരുടെ അവഗണനയിൽ നശിച്ചുകൊണ്ടിരിക്കുന്നത്. 10 വർഷം മുൻപ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച ഈ റോഡ് പിന്നീട് ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. റോഡിലെ ടാർ ഇളകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.
ഇരുചക്ര വാഹനങ്ങൾ പോലും കടന്നു പോകാൻ കഴിയാത്ത രീതിയിൽ യാത്രാ ദുരിതം അനുഭവിക്കുകയാണ് പ്രദേശവാസികൾ. വെഞ്ഞാറമൂട് മേൽപാലം നിർമാണത്തിന്റെ ഭാഗമായി മുക്കുന്നൂർ കാവറ പൊലീസ് സ്റ്റേഷൻ റോഡ് നവീകരിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്.
കാവറ നിന്നും കിഴക്കോട്ട് തിരിഞ്ഞാണ് എംസി റോഡിൽ പൊലീസ് സ്റ്റേഷൻ ജംക്ഷനിൽ എത്തിച്ചേരുന്നത്. കവാറ നിന്നും വടക്കോട്ടു പോകുന്ന റോഡ് എംസി റോഡിൽ തണ്ട്രാംപൊയ്കയിൽ പ്രവേശിക്കും. ഈ റോഡ് നവീകരിക്കുകയാണെങ്കിൽ കിളിമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് പൊലീസ് സ്റ്റേഷൻ ജംക്ഷനിൽ എത്താതെ തണ്ട്രാംപൊയ്കയിൽ നിന്നും തിരിഞ്ഞ് കാവറ എത്തി നിർദിഷ്ട
റിങ് റോഡു വഴി പോകാൻ കഴിയും എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ സംവിധാനം നിലവിൽ വന്നാൽ പൊലീസ് സ്റ്റേഷൻ ജംക്ഷനിൽ ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ കഴിയും. ത്രിതല പഞ്ചായത്തുകൾക്ക് സംയുക്തമായി ചെയ്യാൻ കഴിയുന്നതാണ് തണ്ട്രാംപൊയ്ക കാവറ റോഡ് നവീകരണം. നിലവിൽ രണ്ട് വാഹനങ്ങൾക്ക് കടന്നു പോകാനുള്ള വീതിയുണ്ടെന്നും വർഷങ്ങളായി പൊളിഞ്ഞു കിടക്കുന്ന റോഡ് നവീകരിച്ച് യാത്രാസൗകര്യം ഉണ്ടാക്കാൻ അധികൃതർ തയാറാകണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]