നാഗർകോവിൽ ∙ കന്യാകുമാരി ജില്ലയിലെ മുട്ടം ബീച്ച് വിനോദസഞ്ചാരികളെ ആകർഷിച്ചു വരുന്നു. കന്യാകുമാരിയിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള മുട്ടം ബീച്ചിൽ അവധി നാളുകളിൽ ഒട്ടേറെ സന്ദർശകർ എത്തിച്ചേരാറുണ്ട്. കന്യാകുമാരി, ശൊത്തവിള എന്നീ കടൽത്തീരങ്ങൾ കഴിഞ്ഞാൽ ജില്ലയിൽ കൂടുതൽ സന്ദർശകർ എത്തുന്നത് മുട്ടം ബീച്ചിലാണ്. തമിഴ്നാട് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ മുട്ടം ബീച്ചിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു.
ബീച്ചിനു സമീപം കുട്ടികൾക്ക് കളിക്കുന്നതിനായുള്ള പാർക്ക്, ലഘു ഭക്ഷണശാല, കടൽ ഭംഗി ആസ്വദിക്കുന്നതിനായി വ്യൂ പോയിന്റ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. സന്ദർശകരിൽ നിന്ന് 10 രൂപയാണ് പ്രവേശനനിരക്കായി ഇൗടാക്കിവരുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിൽ സ്വദേശികളുൾപ്പെടെ അനവധി പേർ ഇവിടെ എത്താറുണ്ടെന്ന് അധികൃതർ അറിയിച്ചു.
മണവാളക്കുറിച്ചി വള്ളിയാറ്റ് പാലത്തിൽ നിന്ന് നാലര കിലോമീറ്റർ യാത്ര ചെയ്താൽ മുട്ടം ബീച്ചിൽ എത്തിച്ചേരാനാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]