മുംബൈ ∙ ഗണേശവിഗ്രഹ നിമജ്ജന യാത്രയ്ക്കിടെ ഷോക്കേറ്റ് മരിച്ചതു മുംൈബ മലയാളിയായ യുവാവ്. തിരുവനന്തപുരം നെയ്യാറ്റിൻകര പെരുമ്പഴത്തൂർ സ്വദേശിയും സാക്കിനാക്ക നിവാസിയുമായ ബിനു സുകുമാരനാണു (36) ശനിയാഴ്ച മരിച്ചത്. രാത്രി മഴയത്ത്, വാഹനത്തിൽ വിഗ്രഹവുമായി നിമജ്ജനത്തിനു നീങ്ങവേ, ഖൈറാനി റോഡിൽ വച്ച് വിഗ്രഹവും അലങ്കാരങ്ങളും വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു.
സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. രാജാവാഡി ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.
പൊള്ളലേറ്റ മറ്റ് 5 പേർ ആശുപത്രിയിലാണ്.
പരേതനായ സുകുമാരന്റെയും സുശീലയുടെയും മകനാണ്. മുംൈബയിൽ ജനിച്ചു വളർന്ന ബിനു ഡ്രൈവറായാണു ജോലി ചെയ്തിരുന്നത്.
അവിവാഹിതനാണ്. സാക്കിനാക്ക ഖൈറാനി റോഡ് ചാൾ നമ്പർ 12 മിലന്ദ് സദൻ നിവാസിയാണ്.
സഹോദരി: നിഷ ഷിനോയ് (കോഴിക്കോട്).
മരണം പത്തായി
സംസ്ഥാനത്തു ഗണേശവിഗ്രഹ നിമജ്ജനത്തിനിടെ മരിച്ചവരുടെ എണ്ണം പത്തായി. മുംബൈ മലയാളി ഷോക്കേറ്റ് മരിച്ചപ്പോൾ മറ്റ് 9 പേർ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മുങ്ങിമരിക്കുകയായിരുന്നു.
നിമജ്ജനത്തിനിടെ വെള്ളത്തിൽ വീണു കാണാതായ 12 പേർക്കായി തിരച്ചിൽ തുടരുകയാണ്. മുംബൈ, താനെ, പുണെ, നാന്ദേഡ്, നാസിക്, ജൽഗാവ്, വാഷിം, പാൽഘർ, അമരാവതി ജില്ലകളിലാണ് അപകടങ്ങളുണ്ടായത്.
നഗരത്തിൽ ഇത്തവണ 1.97 ലക്ഷം വിഗ്രഹങ്ങളാണു നിമജ്ജനം ചെയ്തത്.
അതിൽ 1.81 ലക്ഷം വീടുകളിലും ഹൗസിങ് സൊസൈറ്റികളിലുമായി പൂജിച്ചവയാണ്. 10,148 എണ്ണം വലിയ മണ്ഡലുകളിൽ സ്ഥാപിച്ചിരുന്നവയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]