
തിരുവനന്തപുരം ∙ പുലി, കടുവ, സിംഹം തുടങ്ങിയ പൂച്ചവർഗങ്ങളിൽ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയും വേഗം ഇണങ്ങിച്ചേരുകയും ചെയ്യുന്ന സ്വഭാവമാണ് പുലിയുടേതെന്നു വനം വകുപ്പ് മുൻ ചീഫ് വെറ്ററിനറി സർജൻ ഡോ.ഇ.കെ.ഈശ്വരൻ പറഞ്ഞു.‘പുലിക്ക് എവിടെ വേണമെങ്കിലും ജീവിക്കാൻ കഴിയും. ഇതിന്റെ ആഹാരം വലിയ കാട്ടുമൃഗങ്ങളല്ല.
ചെറിയ മൃഗങ്ങളെയും എലി പോലുള്ള ജീവികളെയും ഭക്ഷിക്കും.
വയൽവരമ്പിലെ ഞണ്ടിനെ വരെ തിന്നുന്ന സ്വഭാവമുണ്ട്. ഭക്ഷണത്തിനു വേണ്ടിയുള്ള അതിന്റെ അന്വേഷണം മറ്റു മൃഗങ്ങളുടേതുപോലെയല്ല.
എന്തും കഴിക്കാൻ തയാറായതു കൊണ്ടുതന്നെ എവിടെയും ജീവിക്കാൻ പുലിക്കു കഴിയും– ഈശ്വരൻ പറഞ്ഞു.മനുഷ്യവാസമുള്ള പ്രദേശത്ത് പുലികൾ ജീവിക്കുന്നതു സർവസാധാരണമാണ്.
സാധാരണ പുലിയും കടുവയും ഇറങ്ങുകയാണെങ്കിൽ നായ്ക്കൾ കുരയ്ക്കാറില്ല. അവ ഭയന്ന് ഒളിക്കുകയാണു പതിവ്.
അതുകൊണ്ടു തന്നെ പുലികൾ പോകുന്ന വഴിയും അറിയില്ല.സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള കഴിവു കൊണ്ടാണ് പുലികൾ കാടിനു പുറത്തിറങ്ങി സഞ്ചരിക്കുന്നത്. അടച്ചിട്ട
വീട് വരെ ഇവ താവളമാക്കാറുണ്ട്.
കുടുക്ക് വച്ചത് ആര്? വനം വകുപ്പ് അന്വേഷണം തുടങ്ങി
വെള്ളറട ∙ തടികഷണവും കമ്പിയും കൂടി ചുറ്റിവരിഞ്ഞ നിലയിൽ പുലിയെ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങി.
കാരിക്കുഴി സ്വദേശി ടി.ഷൈജുവിന്റെ പുരയിടത്തിലാണ് പുലിയെ കണ്ടെത്തിയത്. കാട്ടുപന്നി ശല്യം രൂക്ഷമായ ഈ പ്രദേശത്ത് പന്നിയെ കുടുക്കാൻ വച്ച കുടുക്കാണ് ഇതെന്ന് സൂചനയുണ്ട്.
അതേസമയം കുടുക്ക് സ്ഥാപിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച പ്രചാരണങ്ങൾ ശരിയല്ലെന്നും ഷൈജു പറഞ്ഞു. വരും ദിവസങ്ങളിൽ വിശദമായ അന്വേഷണം നടത്താനാണ് വനം വകുപ്പ് തീരുമാനം.
10 മിനിറ്റിനുള്ളിൽ മയങ്ങേണ്ട
പുലി മയങ്ങിയത് ഒരു മണിക്കൂറെടുത്ത് വെള്ളറട ∙ രണ്ടു തവണയാണ് പുലിക്ക് നേരെ മയക്കുവെടി വച്ചത്.
ആദ്യശ്രമം പാളുകയായിരുന്നു. മയക്കു വെടിയേറ്റ പുലി മയങ്ങുവാൻ ഒരു മണിക്കൂറോളമെടുത്തതും ദൗത്യം വൈകിപ്പിച്ചു.
അമ്പൂരി തൊടുമല കാരിക്കുഴിയിലെ വനമേഖലയിൽ പുലി കുടുങ്ങിയ വിവരം നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ക്ലാമല(ഒന്ന്)സെക്ഷനിൽ ഇന്നലെ രാവിലെ 8 നാണ് ലഭിച്ചത്. എട്ടരയ്ക്കു മുൻപേ സെക്ഷൻ ഫോറസ്റ്റ് ഓഫിസറും 6 താൽക്കാലിക ജീവനക്കാരും സ്ഥലത്തെത്തി.
9ന് പരുത്തിപ്പള്ളി റേഞ്ചിൽ നിന്ന് ദ്രുതപ്രതികരണ സേന(ആർആർടി))യും പിന്നാലെ തിരുവനന്തപുരം അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.എസ്.കെ.അരുൺകുമാറും, തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദും നെയ്യാർ ഡാം പൊലീസും എത്തി. പ്രൊട്ടക്ഷൻ ഗാർഡും, കൂടും സജ്ജമാക്കിയിരുന്നു.
പത്തരയോടെ പുലിയെ വെടിവയ്ക്കാനുള്ള ദൗത്യം തുടങ്ങി.
കുഴിയിൽ കിടന്ന പുലി പലവട്ടം ചാടി മാറിയതും ജീവനക്കാരുടെ നേരെ ചീറിയടുക്കാൻ ശ്രമിച്ചതും നടപടികൾ വൈകിപ്പിച്ചു. പമ്പ് ആക്ഷൻ ഗൺ ഉപയോഗിച്ച് 2 തവണ വെടിവച്ച് പുലിയെ ഭയപ്പെടുത്തി.
ഉച്ചയ്ക്ക് ഒരു മണിയോടെ ആദ്യം മയക്കുവെടിവച്ചെങ്കിലും ലക്ഷ്യം പിഴച്ചു. സാധാരണഗതിയിൽ മയക്കുവെടിയേറ്റ് 10 മിനിറ്റിനുള്ളിൽ മയങ്ങേണ്ട
പുലി, ഒരു മണിക്കൂർ കഴിഞ്ഞാണ് മയങ്ങിയതെന്ന് വനം വകുപ്പ് പറഞ്ഞു. രണ്ടരയോടെ പുലിയെ നെയ്യാർ സഫാരി പാർക്കിലേക്ക് നിരീക്ഷണത്തിനായി മാറ്റി.
തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്, നെയ്യാർ അസി.
വൈൽഡ് ലൈഫ് വാർഡൻ എ.പി.അനീഷ്കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എസ്.ബിജുകുമാർ, പ്രദീപ്കുമാർ, നെയ്യാർ ഡാം എസ്എച്ച്ഒ ശ്രീകുമാരൻ നായർ, പരുത്തിപ്പള്ളി ആർആർടി ഡപ്യൂട്ടി റേഞ്ച് ഓഫിസർ ശ്രീകുമാരൻ നായർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജി.എസ്.രോഷ്നി തുടങ്ങിയവരാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]