
ഉഴമലയ്ക്കൽ (തിരുവനന്തപുരം) ∙ സിലിണ്ടറിൽനിന്ന് പാചകവാതകം ചോർന്ന് തീ പിടിച്ച് ഹോട്ടൽ ഉടമ ഉഴമലയ്ക്കൽ പരുത്തിക്കുഴി നല്ലിക്കുഴി റോഡരികത്ത് വീട്ടിൽ വിജയൻ (65) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് മാണിക്യപുരം ജംക്ഷനിലെ ആർഷ ഫാസ്റ്റ് ഫുഡ് കടയിലാണ് സംഭവം. സിലിണ്ടറിൽനിന്ന് ഗ്യാസ് ചോർന്നു തീപിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തീ പടരുന്നതുകണ്ട് എത്തിയ നാട്ടുകാർ ഷട്ടർ ഉയർത്താൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.
തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും എത്തി ഷട്ടർ ഉയർത്തി തീ കെടുത്തുകയായിരുന്നു.
ശരീരമാസകലം പൊള്ളലേറ്റ വിജയൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ.
സംസ്കാരം ഇന്ന്. മക്കൾ: വിഷ്ണു, അഞ്ജു.ഹോട്ടലിലുണ്ടായിരുന്ന വിജയന്റെ ഭാര്യ ഗിരിജയും ചെറുമകനും തിരികെ വീട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം.
2 ദിവസം മുൻപ് ഗ്യാസ് സിലിണ്ടറിൽ ചോർച്ച ഉണ്ടായിരുന്ന വിവരം ഏജൻസിയെ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സമീപവാസികൾ ഓടിയെത്തിയെങ്കിലും ഷട്ടർ താഴ്ന്ന് കിടന്നത് രക്ഷാപ്രവർത്തനം വൈകിച്ചു. തടി വച്ച് ഷട്ടർ ഉയർത്താൻ നോക്കിയിട്ടും നടന്നില്ല.
വ്യാഴാഴ്ച രാവിലെ ഹോട്ടലിൽ എത്തിയവർ സിലിണ്ടറിൽനിന്ന് പാചകവാതകം ചോരുന്നുണ്ടെന്ന് വിജയനോട് സൂചിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കെട്ടിടത്തിലെ 2 മുറികളിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. 5 വർഷം മുൻപാണ് വിജയൻ ഹോട്ടൽ ആരംഭിച്ചത്.വലിയമല പൊലീസ് അപകടത്തിനു തൊട്ടുമുൻപ് മാണിക്യപുരത്ത് എത്തിയിരുന്നു.വിജയന്റെ കടയിൽ എത്തി ചായ ചോദിച്ചു. ഇല്ലെന്ന് അറിയിച്ചതോടെ പൊലീസ് പോകുകയും ഒരു കിലോമീറ്ററോളം സഞ്ചരിക്കുന്നതിനിടെ അപകട
വിവരം നാട്ടുകാർ അറിയിക്കുകയും ചെയ്യുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]