
കല്ലമ്പലം∙നാവായിക്കുളം പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട കുടവൂർ പത്തനാപുരം റോഡിൽ മഴ തോർന്നാലും വെള്ളക്കെട്ട് ഒഴിയുന്നില്ല. 50 കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിന്റെ ദുർഗതി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഇല്ലെന്ന് പരാതി.
റോഡിന്റെ തകർച്ച കാരണം പല വാഹനങ്ങളും ഇതു വഴി യാത്ര ചെയ്യാൻ മടിക്കുന്നു. വയോധികരും അസുഖം ബാധിച്ചവരും ആശുപത്രിയിലും മറ്റ് ആവശ്യങ്ങൾക്കും പോകാൻ ബുദ്ധിമുട്ടുകയാണ്. കുടവൂർ പാടശേഖരത്തിലെ കർഷകരും ദുരിതത്തിലാണ്.
കൃഷിക്കാവശ്യമായ യന്ത്രങ്ങളും വളങ്ങളും ഇതു വഴി കൊണ്ടു പോകാൻ കഴിയുന്നില്ലെന്നാണ് കർഷകരുടെ പരാതി. കുടവൂർ എൽപിഎസിലേക്ക് പോകുന്ന വിദ്യാർഥികൾ, ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തർ എന്നിവരടക്കം ധാരാളം പേർ ആശ്രയിക്കുന്ന റോഡിലെ വെള്ളക്കെട്ടും തകർച്ചയും ഉടൻ പരിഹരിക്കണം എന്ന ആവശ്യം ശക്തമാണ്. കാൽനട
പോലും കഴിയാത്ത സ്ഥിതിയിലുള്ള റോഡിൽ ഇരു ചക്ര വാഹനങ്ങൾ തെന്നി വീഴുന്നതും പതിവ്.
നാലു ദിവസം മുൻപ് ഇതുവഴി ക്ഷേത്ര ദർശനത്തിന് പോയ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നിവീണ് അപകടം പറ്റിയത് ഒടുവിലത്തെ സംഭവം. പത്ര,മത്സ്യ വിതരണക്കാർ ഇതുമൂലം ഇതു വഴി വരുന്നില്ല. പരിസരവാസികളുടെ ദുരിതം പരിഹരിക്കാൻ എത്രയും വേഗം നടപടി വേണം എന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]