
കന്യാകുമാരി∙ വിവേകാനന്ദപ്പാറയിലേക്ക് ബോട്ടിൽ യാത്ര ചെയ്യാൻ എത്തുന്നവർ കൊടുംചൂടിൽ കാത്തുനിൽക്കുന്ന സ്ഥിതി ഒഴിവാക്കാൻ ബോട്ട് ജെട്ടിയിൽ സ്ഥിരം പന്തൽ സ്ഥാപിച്ചു. ടിക്കറ്റ് കൗണ്ടർ മുതൽ ബോട്ടിൽ കയറുന്ന സ്ഥലംവരെയാണ് ഷീറ്റ് പാകിയ മേൽക്കൂരയോടെ പുതിയ പന്തൽ നിർമിച്ചത്. ബോട്ട് കയറാനെത്തുന്നവർ ടിക്കറ്റിനു വേണ്ടിയും ബോട്ടിലേക്ക് കയറുന്നതിനും പൊരിവെയിലത്ത് കാത്തുനിൽക്കേണ്ട സ്ഥിതി വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതോടെയാണ് പ്രശ്ന പരിഹാരത്തിന് സർക്കാരും പൂംപുഹാർ ഷിപ്പിങ് കോർപറേഷനും നടപടി തുടങ്ങിയത്.
ആദ്യഘട്ടത്തിൽ ടിക്കറ്റ് കൗണ്ടറിനു മുന്നിൽ വരിനിൽക്കുന്നതിന് ഓടുപാകിയ കെട്ടിടം ഈയിടെ നിർമിച്ചിരുന്നു. ഇതിനു തുടർച്ചയായാണ് ടിക്കറ്റ് കൗണ്ടർ മുതൽ ബോട്ടിൽ കയറുന്ന സ്ഥലംവരെ സ്ഥിരം പന്തൽ നിർമിച്ചത്. ബോട്ട് അടുപ്പിക്കുന്ന സ്ഥലത്ത് മേൽക്കൂരയ്ക്ക് നല്ല വീതിയുള്ളതിനാൽ കൂടുതൽ പേർക്ക് ഒരേസമയം വെയിലേൽക്കാതെ വരിനിൽക്കാൻ സാധിക്കും.ഓൺലൈൻ വഴിയുള്ള ടിക്കറ്റ് വിതരണത്തിനും തുടക്കം കുറിച്ചതോടെ സന്ദർശകർക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ട
സാഹചര്യം ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ അധികൃതർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]