
മലയിൻകീഴ് ∙ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തലസ്ഥാന ജില്ലയിൽ. റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്താണ് തിരുവനന്തപുരം.
2018 മുതൽ 2023 വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കി സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര വകുപ്പ് ജില്ലാ ഓഫിസ് തയാറാക്കിയ പുതിയ റിപ്പോർട്ട് പ്രകാരമാണിത്.2018ൽ ജില്ലയിൽ നടന്ന 5529 റോഡപകടങ്ങളിൽ 544 പേർക്ക് ജീവൻ നഷ്ടമായി. 2023 ൽ 5649 വാഹനാപകടങ്ങളിൽ 462 പേർ മരിച്ചു. ഗ്രാമീണ മേഖലകളിലാണ് ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾ ഉണ്ടാകുന്നതും ആളുകൾ മരിക്കുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
2020 –23 കാലയളവിൽ തിരുവനന്തപുരത്ത് റോഡപകടങ്ങളിൽ 58.76% വർധന ഉണ്ടായി.
ഓരോ വർഷവും തലസ്ഥാനത്ത് റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിലും വർധനയുണ്ട്. 2024ൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 7,79,107 ആണ്.
ഈ കാലയളവിൽ തിരുവനന്തപുരത്ത് റജിസ്റ്റർ ചെയ്തത് 97,713 വാഹനങ്ങളാണ്.സാമ്പത്തിക സ്ഥിതി ജില്ലാ ഓഫിസ് തയാറാക്കിയ റിപ്പോർട്ട് ആന്റണി രാജു എംഎൽഎ പ്രകാശനം ചെയ്തു. ഡപ്യൂട്ടി ഡയറക്ടർ ബി.അനീഷ് കുമാർ അധ്യക്ഷനായി.
സീനിയർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ആർ.രാജീവ്, അഡീഷനൽ ഡയറക്ടർ സി.പി.രശ്മി എന്നിവർ പ്രസംഗിച്ചു.
വിനയാകുന്നത് ഓവർടേക്കിങ് അമിത വേഗം
വാഹനങ്ങളുടെ അശ്രദ്ധമായ ഓവർടേക്കിങ്, അമിതവേഗം എന്നിവയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഓവർടേക്കിങ് കാരണം 2023ൽ 2447 അപകടങ്ങളാണ് സംഭവിച്ചത്.
ഇതിൽ 233 പേർക്ക് ജീവൻ നഷ്ടമായി. അമിതവേഗം കാരണം 2561 അപകടങ്ങൾ ഉണ്ടായതിൽ 204 പേർ മരിച്ചു.
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്, വാഹനങ്ങളുടെ തകരാർ, മൃഗങ്ങൾ എന്നിവയും അപകടങ്ങൾക്കു വഴിയൊരുക്കുന്നുണ്ട്. 2023ൽ വളർത്തു മൃഗങ്ങളും മറ്റും കാരണം 108 വാഹനാപകടങ്ങളാണ് തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
ജനുവരിയിൽ അപകടം കൂടുതൽ
ജില്ലയിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നത് ജനുവരിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു വർഷത്തിൽ ആകെ നടക്കുന്ന അപകടത്തിന്റെ 10.08 % ജനുവരിയിലാണ്.
രണ്ടാം സ്ഥാനത്തുള്ള ഡിസംബറിൽ 9.34%, ഫെബ്രുവരിയിൽ 9.25% അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസങ്ങളിലെ അവധി, ഉത്സവം, മഞ്ഞ് എന്നിവയും അപകടങ്ങൾ കൂടാൻ കാരണമാകുന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ്. 2023ൽ ഈ സമയത്ത് 1067 റോഡപകടങ്ങൾ നടന്നു.
എന്നാൽ മരണനിരക്ക് കൂടുതൽ രാത്രി 9 മുതൽ 12 വരെ നടക്കുന്ന അപകടങ്ങളിലാണ്. സംസ്ഥാന പാതകളേക്കാൽ ദേശീയ പാതയിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നത്.
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫ്ലാറ്റുകളുടെയും മറ്റും സമീപത്ത് നടക്കുന്ന വാഹനാപകടങ്ങളുടെ തീവ്രതയും മരണനിരക്കും കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]