
വാമനപുരം∙തകർന്നടിഞ്ഞ റോഡിൽ ഓട്ടോറിക്ഷയ്ക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥ.രോഗികളെ ചുമന്നു കൊണ്ട് വന്നു വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിക്കേണ്ട സാഹചര്യം. വാമനപുരം പഞ്ചായത്തിലെ ഈട്ടിമൂട് വാർഡിൽ ഉൾപ്പെടുന്ന ഊന്നൻപാറ–ചാവര്കോണം റോഡിനാണ് ഈ ദുർഗതി.റോഡ് സഞ്ചാരയോഗ്യം അല്ലാത്തതിനാൽ 100ൽ അധികം കുടുംബങ്ങൾ വലയുകയാണ്.ബസ് സർവീസ് ഇല്ലാത്ത ഈ റോഡിൽ പ്രദേശത്തെ വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്നതും കിടപ്പു രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതും ഓട്ടോറിക്ഷയിലാണ്.
റോഡ് തകർന്നതോടെ പ്രദേശത്തേക്ക് ഓട്ടോറിക്ഷ സഞ്ചരിക്കാൻ കഴിയാത്ത തരത്തിൽ റോഡ് തകർന്ന അവസ്ഥയിലാണ് എന്ന് നാട്ടുകാർ പറയുന്നു.10 വർഷം മുൻപാണ് റോഡിൽ അവസാനമായി അറ്റകുറ്റപ്പണികൾ നടന്നത്.റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് വാമനപുരം പഞ്ചായത്ത്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിവേദനങ്ങൾ നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും ബസ് സർവീസ് ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]