
മലയിൻകീഴ് ∙ വാഹനയാത്രക്കാർക്ക് ഭീഷണിയായി റോഡിന്റെ പകുതിയോളം കയ്യേറി ടാറിങ് മെഷീൻ. മലയിൻകീഴ് പഞ്ചായത്ത് അണപ്പാട് വാർഡിലെ കുഴുമം – പേരേക്കോണം റോഡിൽ കാവുനട
ഭാഗത്താണ് ഒരു വർഷത്തിലേറെയായി ടാറിങ് മെഷീൻ അപകടക്കെണിയാകുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് കിടക്കുന്ന മെഷീൻ ഇരട്ടി ദുരിതമാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്.
സമീപത്തെ മറ്റൊരു റോഡ് ടാർ ചെയ്യുന്നതിനാണ് കരാറുകാരൻ മെഷീൻ എത്തിച്ചത്. എന്നാൽ റോഡ് പണിക്കിടെ മെഷീൻ കേടായതോടെ ഇവിടെ ഒതുക്കിയിട്ടു.
പിന്നീട് ഇത് അനക്കിയില്ല. പ്രധാന റോഡിൽ നിന്നും കാവുനട
ഭാഗത്തേക്കു തിരിയുന്ന വാഹനയാത്രക്കാർക്ക് മെഷീൻ കിടക്കുന്നത് പെട്ടെന്ന് ശ്രദ്ധിക്കാനാവാത്ത സ്ഥിതിയാണ്. വാഹനങ്ങൾ പലപ്പോഴും മെഷീനിൽ ഇടിക്കാറുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
രാത്രിയിലാണ് അപകടസാധ്യത കൂടുതൽ.മാസങ്ങൾക്കു മുൻപ് മലയിൻകീഴ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് മെഷീൻ ഉടനെ മാറ്റാമെന്ന് ഉടമ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് വാർഡംഗം എം.ജി.സുരേന്ദ്രകുമാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]