
മൊബൈൽ ആപ് വഴി കടം നൽകിയവർ കടുത്ത സമ്മർദം ചെലുത്തി; വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഒന്നരമാസം
വെഞ്ഞാറമൂട് ∙ ഉറ്റ ബന്ധുക്കളടക്കം 5 പേരെ യുവാവ് ഒരേ ദിവസം മൂന്നു വീടുകളിലായി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം 15 ദിവസത്തിനകം സമർപ്പിക്കാൻ അന്വേഷണം സംഘം. മുത്തശ്ശി, പിതൃസഹോദരൻ, പിതൃസഹോദരന്റെ ഭാര്യ, സഹോദരൻ, വനിതാ സുഹൃത്ത് എന്നിവരെ പേരുമല സ്വദേശിയായ അഫാൻ എന്ന യുവാവ് കൊലപ്പെടുത്തുകയും അമ്മയെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവം നടന്നിട്ട് 45 ദിവസം പിന്നിട്ടു.
60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണു ശ്രമമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കുടുംബത്തിന്റെ കടബാധ്യത, പണം തിരികെ ലഭിക്കാൻ സമ്മർദത്തിലാക്കിയവർ എന്നീ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മൊബൈൽ ആപ് വഴി അഫാനു പണം കടം നൽകിയവർ തിരിച്ചടവ് മുടങ്ങിയതോടെ കടുത്ത സമ്മർദം ചെലുത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭവന വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥൻ വീട്ടിലെത്തി ബഹളം വച്ചതും അഫാനെ ചൊടിപ്പിച്ചു.
വായ്പ മുടങ്ങിയതിനാൽ വീട് ജപ്തി ചെയ്യുമെന്നും അഫാന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ പത്രങ്ങളിൽ നൽകുമെന്നും ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]