
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (09-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരള പുരസ്കാരം: നാമനിർദേശം
തിരുവനന്തപുരം ∙വിവിധ മേഖലകളിൽ സമഗ്രസംഭാവന നൽകിയവർക്കു സമ്മാനിക്കുന്ന ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ പുരസ്കാരങ്ങൾക്ക് നാമനിർദേശങ്ങൾ ഓൺലൈനായി https://keralapuraskaram. kerala.gov.in വെബ്സൈറ്റ് മുഖേന ജൂൺ 30 നകം സമർപ്പിക്കാം.
മാധ്യമ പുരസ്കാരം
തിരുവനന്തപുരം∙പ്രമുഖ മാധ്യമപ്രവർത്തകനായിരുന്ന ബിആർപി ഭാസ്കറുടെ സ്മരണയ്ക്കായി ബോധിഗ്രാം-ബിആർപി പ്രഥമ മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. അവസാന തീയതി: മേയ് 5. ഫോൺ: 8301870991
റെയിൽവേ ഗേറ്റ് അടയ്ക്കും
തിരുവനന്തപുരം∙വാർഷിക അറ്റകുറ്റപ്പണിക്കായി കൊച്ചുവേളി റെയിൽവേ ഗേറ്റ് 16ന് രാവിലെ 8 മുതൽ 19ന് വൈകിട്ട് 6 വരെ അടച്ചിടും.