പോത്തൻകോട്∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിനോദയാത്രയ്ക്ക് അനുമതി നേടാനായി ടൂറിസ്റ്റ് ബസുകളുടെ ഉടമകൾ വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് വ്യാപകമെന്നു ജോയിന്റ് ആർടിഒയുടെ അന്വേഷണ റിപ്പോർട്ട്. ചന്തവിള ഗവ.യുപിസ്കൂളിൽ വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ബസ് ഉടമ, മറ്റു 2 സ്കൂളുകളിൽ കൂടി ഇതേ വ്യാജ സർട്ടിഫിക്കറ്റ് നൽകി വിനോദ യാത്ര സംഘടിപ്പിച്ചെന്നും കണ്ടെത്തി.
ഇത്തരത്തിൽ തട്ടിപ്പ് വ്യാപകമാണെന്നും സ്കൂളുകൾക്കു ജാഗ്രതാ നിർദേശം നൽകണമെന്നും കഴക്കൂട്ടം ജോയിന്റ് ആർടിഒ ഡി.വേണു കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് ഇന്നു ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കൈമാറും. കോരോണിയിലെ സ്കൂളിലും ചന്തവിളയിലെ എൽപി സ്കൂളിലും ഹാജരാക്കിയതു വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആണ്.
ഈ 2 സ്കൂളുകളിൽ നിന്നും വിനോദയാത്ര പോയതുകൊണ്ടാണ് അതേ ബസിൽ ചന്തവിള ഗവ.യുപി സ്കൂൾ അധികൃതർ വിനോദയാത്ര സംഘടിപ്പിച്ചത്. 3 സ്കൂളുകളിലും വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയതെന്നും മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചു.
ജനുവരി 21നു ചന്തവിള ഗവ.യുപി സ്കൂളിൽ നിന്നു വിനോദയാത്ര പോയി മടങ്ങിയ ടൂറിസ്റ്റ് ബസിൽ മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണു ഗുരുതരമായ ചട്ടലംഘനങ്ങളും തട്ടിപ്പും കണ്ടെത്തിയത്. ആറ്റിങ്ങൽ അസി.മോട്ടർവാഹന വകുപ്പ് ഇൻസ്പെക്ടർ ആർ.എസ് ശങ്കറിന്റെ ഒപ്പും സീലും സംഘടിപ്പിച്ചു നിർമിച്ച വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആണു സ്കൂളുകളിൽ ഹാജരാക്കിയതെന്നു കണ്ടെത്തിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

