നെടുമങ്ങാട്∙ പെട്രോൾ പമ്പിൽ കുടിശിക നൽകാത്തതോടെ നെടുമങ്ങാട് സ്റ്റേഷനിലെ വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കാതെയായി. ഇതിനെ തുടർന്ന് പൊലീസ് വാഹനങ്ങളെ നിരത്തിലിറക്കാൻ കഴിയാതെയായി.
2 പൊലീസ് ജീപ്പുകൾ ഒതുക്കിയ നിലയിലാണ്.ഇൻസ്പെക്ടറുടെ വാഹനത്തിന്റെ റേഡിയേറ്റർ തകരായതോടെ കുറച്ച് കിലോമീറ്റർ സഞ്ചരിച്ച ശേഷം വെള്ളം ഒഴിച്ചാണ് ഓടുന്നത്. ഇൗ വാഹനങ്ങൾക്ക് പഴകുറ്റി പമ്പിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.
ഇവിടെ ലക്ഷങ്ങൾ കുടിശിക ആയതോടെ ആണ് പമ്പ് ഉടമ ഇന്ധനം നൽകാതെ ആയത്. കൺട്രോൾ റൂം വാഹനമാണ് ഇപ്പോൾ സ്റ്റേഷനിലെ അത്യാവശ്യ സർവീസുകൾക്ക് ഉപയോഗിക്കുന്നത്.
പനവൂർ പമ്പിൽ നിന്നാണ് ഇൗ വാഹനത്തിന് ഇന്ധനം നിറയ്ക്കുന്നത്.
പനവൂർ, കരകുളം, നെടുമങ്ങാട് നഗരസഭ, ആനാട് പഞ്ചായത്ത് പ്രദേശങ്ങളാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നത്. വാഹനത്തിൽ ഇന്ധനം ഇല്ലാത്തതിനാൽ അടിയന്തര ഘട്ടങ്ങളിൽ പോലും യഥാസമയം പൊലീസിന് സ്ഥലത്ത് എത്താൻ കഴിയുന്നില്ല.
അത്യാവശ്യ ഘട്ടങ്ങളിൽ സ്വന്തം വാഹനങ്ങളും പൊലീസ് ഉപയോഗിക്കുന്നു. ഫണ്ട് ലഭിക്കാത്തതിനാൽ ആണ് പെട്രോൾ പമ്പിൽ കുടിശിക നൽകാൻ കഴിയാത്തതെന്ന് പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

