തിരുവനന്തപുരം ∙ സംസ്ഥാനത്തു വർധിക്കുന്ന ലഹരി ഉപയോഗം ചെറുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്ന് ചൂണ്ടിക്കാട്ടി ‘നിയമസഭ’യിൽ ‘പ്രതിപക്ഷ അംഗങ്ങളുടെ വാക്കൗട്ട്’. സർക്കാർ സ്വീകരിച്ച ലഹരി വിരുദ്ധ നടപടികൾ ഓരോന്നും അക്കമിട്ടു നിരത്തി ‘ഭരണപക്ഷം’ പ്രതിരോധിച്ചു.
കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായാണു പഴയ നിയമസഭാ മന്ദിരത്തിൽ വിദ്യാർഥികളുടെ മാതൃക നിയമസഭ സംഘടിപ്പിച്ചത്. ചോദ്യങ്ങളും ഉപചോദ്യങ്ങളും ശ്രദ്ധക്ഷണിക്കലും മന്ത്രിമാരുടെ മറുപടിയും സ്പീക്കറുടെ റൂളിങ്ങും ഒക്കെയായി വിദ്യാർഥി സഭ സജീവമായി.
കണ്ണൂർ, വയനാട്, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി 153 വിദ്യാർഥികൾ മാതൃക സഭയിൽ പങ്കെടുത്തു.
കൊല്ലം പൂയപ്പള്ളി ജിഎച്ച്എസ്എസിലെ സി.എ.ആത്രേയ് സ്പീക്കറും തിരുവനന്തപുരം മീനാങ്കൽ ജിടിഎച്ച്എസിലെ എൽ.ആർ.പാർവതി ഡപ്യൂട്ടി സ്പീക്കറുമായി. കൊല്ലം കടയ്ക്കൽ ജിവിഎച്ച്എസ്എസിലെ ടി.എസ്.മാനവ് മുഖ്യമന്ത്രിയും നെടുമങ്ങാട് ജിഎച്ച്എസ്എസിലെ അമാന ഫാത്തിമ പ്രതിപക്ഷ നേതാവുമായി. മാതൃക നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു.
നിയമസഭ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ അധ്യക്ഷനായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

