നേമം∙ കെൽട്രോണിന്റെ അനാസ്ഥ കാരണം പാതയിൽ അപകടങ്ങൾ പതിവാകുന്നു. ഈ പാതയിൽ ഏറ്റവും തിരക്കേറിയ പ്രാവച്ചമ്പലം, വെള്ളായണി ജംക്ഷൻ എന്നിവിടങ്ങളിൽ സിഗ്നൽ ലൈറ്റ് കത്താതായിട്ട് മാസങ്ങളായി.
ഇവിടെ ട്രാഫിക് വാർഡൻമാരാണു ഗതാഗതം നിയന്ത്രിക്കുന്നത്. നേമം ജംക്ഷനിലെ സിഗ്നൽ ലൈറ്റിൽ നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള വാഹനങ്ങൾ നിർത്തുന്നതിനുള്ള ചുവന്ന ലൈറ്റ് വർഷങ്ങളായി കത്തുന്നില്ല.
ഇവിടെ വാഹനം നിർത്തണോ പോകണോ എന്നറിയാത്ത അവസ്ഥയിലാണ് യാത്രക്കാർ.
സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നേമത്തു കോടികൾ മുടക്കി മീഡിയൻ നവീകരണം നടക്കുന്ന ഭാഗത്താണ് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്ത അവസ്ഥ. ഇവിടെ നിയമ ലംഘനം പിടികൂടാൻ ക്യാമറ സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും ട്രാഫിക് ലൈറ്റ് തെളിയിക്കാൻ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി.ശിവൻകുട്ടി ഇടപെടാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇന്നലെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ പള്ളിച്ചലിലെ സിഗ്നൽ ലൈറ്റിൽ വിഴിഞ്ഞം ഭാഗത്തേക്കുള്ള ലൈറ്റും കണ്ണടച്ചിരിക്കുകയാണ്. ഇതാണോ അപകട
കാരണമായതെന്ന് സംശയമുണ്ട്.
സിഗ്നൽ ലൈറ്റുകൾ ശരിയാക്കണം എന്നാവശ്യപ്പെട്ട് നേമം പൊലീസ് കെൽട്രോണിനും ബന്ധപ്പെട്ട അധികൃതർക്കും കത്തയച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
ഒരാഴ്ച മുൻപ് പ്രാവച്ചമ്പലത്തെ സിഗ്നൽ ലൈറ്റിൽ അറ്റകുറ്റപ്പണി നടന്നെങ്കിലും ഇതുവരെ ശരിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും അപകടങ്ങളും മരണങ്ങളും ഉണ്ടാകുന്നതിന് മുൻപ് സിഗ്നൽ ലൈറ്റുകൾ പ്രകാശിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

