വിഴിഞ്ഞം ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി മടങ്ങുമ്പോൾ വാഹനം ഇടിച്ചു പരുക്കേറ്റ നഗരസഭ വിഴിഞ്ഞം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസി(55)ന്റെ സ്ഥിതി ഗുരുതരം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ ദുരൂഹതയും സംശയവുമുണ്ടെന്നു ആരോപിച്ചു ഉന്നത തലത്തിലേക്ക് പരാതിപ്പെടാനൊരുങ്ങി ബന്ധുക്കൾ.
ശനി രാത്രി ഞാറവിള–കരയടിവിള റോഡിലായിരുന്നു സംഭവം. ഭാര്യക്കൊപ്പം വോട്ടർമാരെ കണ്ടു മടങ്ങുമ്പോൾ വഴിയിൽ കണ്ട
ഓട്ടോറിക്ഷ ഡ്രൈവർ പ്രദേശത്തു പാലുകാച്ചൽ നടക്കുന്ന വീടേതെന്നു അന്വേഷിച്ചുവെന്നും വീടു പറഞ്ഞു കൊടുത്തു മുന്നോട്ടു നീങ്ങിയ സ്ഥാനാർഥിയെ പിന്നിലൂടെ വന്ന ഓട്ടോ റിക്ഷ ഇടിച്ചിട്ടെന്നു ബന്ധുക്കൾ പറഞ്ഞു. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ ജസ്റ്റിനെ ഉടൻ ആശുപത്രിയിലെത്തിച്ചു.
കയറ്റിറക്ക റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഹാർഡ് ബ്രേക് ഇളകി മുന്നോട്ടുരുണ്ടാണ് ഇടിച്ചതെന്നു വിഴിഞ്ഞം പൊലീസ് പറയുന്നു.
സംഭവത്തെ തുടർന്ന് ഓട്ടോറിക്ഷയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തതായും ഇയാളെ വൈദ്യ പരിശോധനക്കു വിധേയനാക്കിയെന്നും പൊലീസ് പറഞ്ഞു. വാഹനം മോട്ടർ വാഹന വകുപ്പ് അധികൃതർ പരിശോധിക്കുമെന്നും പറഞ്ഞു.
എന്നാൽ വാഹനം ഇടിച്ച സംഭവത്തിൽ സംശയവും ദുരുഹതയും ഉണ്ടെന്നും വിശദ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. അപകടം സംബന്ധിച്ച് പ്രദേശത്തെ സിസിടിവിയിൽ ദൃശ്യം ലഭിക്കുമെന്നും ഇവർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

