തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവസാനദിവസമായ ഇന്നലെ കലാശക്കൊട്ടിനിടെ വിവിധ സ്ഥലങ്ങളിൽ നേരിയ സംഘർഷവും ഉന്തുംതള്ളും. ആറ്റിങ്ങലിൽ കലാശക്കൊട്ടിനിടെ പ്രവർത്തകർ തമ്മിൽ നേരിയ ഉന്തും തള്ളും ഉണ്ടായി.
പൊലീസിന്റെയും നേതാക്കളുടെയും സമയോചിതമായ ഇടപെടൽ കാരണം സംഘർഷം നിയന്ത്രിക്കാനായി. പാപ്പനംകോട്ടും കല്ലിയൂരിലും പ്രവർത്തകർ തമ്മിൽ കൂക്കിവിളികളും വാക്കേറ്റവും നടന്നു. ഇതിനിടെയാണ് നേരിയ സംഘർഷം ഉണ്ടായത്.
കല്ലിയൂരിൽ റാലിക്കിടെ കൊടികൾ തമ്മിൽ ഉരസിയതിനെ ചൊല്ലി ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കണിയാപുരത്തും പോത്തൻകോടും എൽഡിഎഫ് –യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പര്യടന വാഹനങ്ങൾ എത്തിയപ്പോഴാണ് കാര്യങ്ങൾ കയ്യാങ്കളിയിൽ എത്തിയത്.
പോത്തൻകോട്ട് യുഡിഎഫ്–എൽഡിഎഫ് പ്രവർത്തകർ വാഹനങ്ങളിൽ കയറി കൊടികെട്ടിയ കമ്പുകൾ പരസ്പരം വലിച്ചെറിഞ്ഞു.
ഇതിനിടയിൽ കോൺഗ്രസ് പ്രവർത്തകൻ വാഹനത്തിൽ നിന്നു താഴെ വീണു. ഇതോടെ ഉന്തുംതള്ളുമായി.
രണ്ടിടത്തും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.പുല്ലമ്പാറ തേമ്പാംമൂട് മുത്തിപ്പാറയിൽ നടന്ന കലാശക്കൊട്ടിൽ വിവിധ പാർട്ടികളിലെ പ്രവർത്തകർ തമ്മിൽ വാക്കേറ്റം നടന്നു. നേതൃത്വം ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്.
വെമ്പായത്തും പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇവിടെ കലാശക്കൊട്ട് കാണാനെത്തിയ ആളുടെ കാലിൽ വാഹനം കയറി പരുക്കേറ്റു.
ഇയാളെ ആശുപത്രിയിലാക്കി.
ജില്ലാ പഞ്ചായത്ത് മണമ്പൂർ ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി നബീൽ കല്ലമ്പലത്തിന്റെ പ്രചാരണ വാഹനം തടഞ്ഞ് നിർത്തി സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി. കൂടെയുണ്ടായിരുന്ന അഞ്ചു പേർക്ക് പരുക്കേറ്റു.സിപിഎമ്മിന്റെ കൊടികളുമായി ബൈക്കിലെത്തിയ സംഘമാണ് മർദിച്ചത് എന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പരുക്കേറ്റവർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, മണമ്പൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ ചാത്തൻപാറയിൽ കലാശക്കൊട്ടിനിടെ അക്രമം നടത്തിയതായി സിപിഎമ്മും പരാതിപ്പെട്ടു. സിപിഎം പ്രവർത്തകരായ അജിത്ത്,വിഷ്ണു,മോഹനൻ,അരുൺ,അമൽ എന്നിവർക്ക് പരുക്കേറ്റു. ഇവർ ആറ്റിങ്ങൽ വലിയ കുന്ന് ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷം ഒഴിവാക്കാൻ ഒരേ സ്ഥലത്ത് കലാശക്കൊട്ട് ഒഴിവാക്കിയ ബാലരാമപുരത്ത് സംഘർഷത്തിൽ 3 പേർക്ക് പരുക്കേറ്റു.
ഇന്നലെ വൈകിട്ട് 5.30 മണിയോടെ ചാമവിള വാർഡിലാണ് സംഘർഷം നടന്നത്. ബൈക്ക് റാലിക്കിടെ സിപിഎം–കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടന്ന വാക്പോരാണ് സംഘർഷത്തിൽ കലാശിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

