തിരുവനന്തപുരം ∙ കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ചു വ്യാപക പരാതി ഉയർന്നിട്ടും കരാർ റദ്ദാക്കാൻ കഴിയാതെ ദക്ഷിണ റെയിൽവേ. മോശം ഭക്ഷണം വിതരണം ചെയ്തെന്ന പരാതികളിൽ കരാറുകാരായ ബ്രന്ദാവൻ ഫുഡ്സിനെതിരെ നടപടിക്കു ശ്രമിച്ചപ്പോൾ കരാർക്കമ്പനി ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയിരുന്നു.
കേസ് ഹൈക്കോടതിയിൽ തുടരുകയാണ്. ഭക്ഷണം സംബന്ധിച്ചു കൂടുതൽ പരാതി ഉയർന്നതു തിരുവനന്തപുരം– മംഗളൂരു വന്ദേഭാരതിലാണ്.
മുൻപ്, കാലാവധി കഴിഞ്ഞ ജൂസ് വിതരണം ചെയ്തതാണു പരാതിക്കിടയാക്കിയതെങ്കിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ വിതരണം ചെയ്ത പരിപ്പുകറിയിൽ പുഴുവിനെ കണ്ടതാണു പുതിയ പരാതി.
ദക്ഷിണ റെയിൽവേ കരാർ നൽകിയ ട്രെയിനുകളായതിനാൽ സോണൽ ഓഫിസ് നടപടിയെടുക്കട്ടെ എന്ന നിലപാടിലാണു ഡിവിഷനുകൾ.
തങ്ങളല്ല കരാർ നൽകിയതെന്ന നിലപാടിലാണ് ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ. പിഴയായി ലക്ഷങ്ങളാണു കരാർ കമ്പനികൾ റെയിൽവേയിൽ അടയ്ക്കുന്നത്.
പിഴയടച്ച ശേഷം വീണ്ടും മോശം ഭക്ഷണം നൽകി അധിക ലാഭമെടുക്കാനാണു കമ്പനികൾ ശ്രമിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]