കല്ലമ്പലം∙ദേശീയപാതയിൽ തോട്ടക്കാട് പാലത്തിന് സമീപം മിനിലോറി കാറിലിടിച്ച് വനിത ഓവർസീയർ മരിച്ച സംഭവത്തിൽ ലോറിയുടെ അമിത വേഗവും അശ്രദ്ധയും കാരണമായി എന്ന് പൊലീസ് വിലയിരുത്തൽ. കടുവയിൽ പള്ളി തോട്ടക്കാട് കൽപ്പേനിയിൽ സി.മീന ആണ് മരിച്ചത്.
മകൻ അഭിമന്യു നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പത്താം ക്ലാസ് വിദ്യാർഥിയായ മകനെ ട്യൂഷൻ ക്ലാസിൽ എത്തിക്കാൻ ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്നു. തോട്ടക്കാട് പാലത്തിന് സമീപം കാർ യു ടേൺ എടുക്കുമ്പോൾ അതേ ദിശയിൽ അമിത വേഗത്തിൽ വന്ന മിനി ലോറി ഇടിക്കുകയായിരുന്നു.
വീതി കുറഞ്ഞ തിരക്കേറിയ റോഡിൽ യു ടേൺ എടുക്കുന്നത് അതീവ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ വൻ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും ഈ അപകടം തെളിയിക്കുന്നു.
അപ്രതീക്ഷിതമായി യു ടേൺ തിരിഞ്ഞ കാറിൽ അമിത വേഗത്തിൽ വന്ന ലോറി ഇടിച്ച് കയറുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു സംഗതി എന്ന് ലോറി ഡ്രൈവർ പറഞ്ഞതായി പൊലീസ് അറിയിച്ചു.
രണ്ടാഴ്ച മുൻപാണ് ദേശീയപാതയിൽ ആഴാംകോണം മുതൽ ആറ്റിങ്ങൽ വരെ റോഡ് ടാർ ചെയ്തത്. ടാറിങ് ജോലികൾ കഴിഞ്ഞെങ്കിലും റോഡിലെ മധ്യഭാഗത്തെ വേർതിരിക്കുന്ന വെള്ള വരകളും സൈഡ് വരകളും മാഞ്ഞ നിലയിലാണ്.
അതിർത്തി വരകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ തോന്നും പടിയാണ് തലങ്ങും വിലങ്ങും പായുന്നത്.
ഇതെല്ലാം വർഷങ്ങളായി വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയിട്ടും നടപടിയില്ല. ഇത് അപകടങ്ങൾക്ക് ഇടയാക്കുന്നതായും പരാതിയുണ്ട്.
റോഡിൽ പതിച്ചിരുന്ന റിഫ്ളക്ടറുകൾ ടാർ ചെയ്തപ്പോൾ മറഞ്ഞു. ദേശീയപാതയിലെ ഹൈ റിസ്ക് മേഖലയായ തോട്ടക്കാട്,ചാത്തൻപാറ തുടങ്ങിയ സ്ഥലങ്ങളിൽ റോഡിന്റെ വീതി കുറവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വാഹന പെരുപ്പം അനുസരിച്ച് റോഡ് വികസനം വരാത്തത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]