
ചെറുന്നിയൂർ∙ ഗവ.എച്ച്എസ്എസിലെ ഓഡിറ്റോറിയം, ക്ലാസ് മുറികളുടെ നിർമാണം പില്ലറുകളിൽ മാത്രമായി ഒതുങ്ങി. സ്തംഭനാവസ്ഥ നീക്കാൻ നടപടിയില്ലെന്ന് ആക്ഷേപം. നേരത്തെ നിലനിന്ന ഓഡിറ്റോറിയം പൊളിച്ചാണ് പുതിയ കെട്ടിടത്തിന് 5 വർഷം മുൻപ് തുടക്കം കുറിച്ചത്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ ഒരു കോടിയിലധികം ചെലവാക്കി ഓഡിറ്റോറിയവും ഏതാനും ക്ലാസ് മുറികളും ശുചിമുറികളുമാണ് നിർമിക്കാൻ ഉദ്ദേശിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു മുൻപേ നിർമാണം ആരംഭിച്ചു.
പില്ലറുകളും ബീമുകളും വാർക്കുന്നതിനിടെയാണ് പ്ലാനിൽ നിന്നു വ്യതിചലിച്ചു കെട്ടിടം നിർമിക്കുന്നതായി ആക്ഷേപം ഉയർന്നത്.
വിജിലൻസിനു ഉൾപ്പെടെ പരാതി പോയി. പൂർവവിദ്യാർഥി സംഘടനകൾ ഉൾപ്പെട്ടവർ സമരവുമായി രംഗത്ത് വന്നു.
അതോടെ നിർമാണം നിലച്ചു. ഇതിനിടെ ശുചിമുറികളുടെ അഭാവത്തിൽ ഹൈസ്കൂൾ കുട്ടികൾ നേരിടുന്ന അസൗകര്യങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെ സമരപരിപാടികൾ ആവിഷ്കരിച്ചു. ശുചിമുറികൾ ആവശ്യത്തിനുണ്ടെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
നിലവിൽ ശോച്യാവസ്ഥയാണെന്ന് ഡിസിസി സെക്രട്ടറി ജോസഫ് പെരേര പറയുന്നു. 2.5 കോടിയുടെ ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയായെന്നും നിർമാണം വൈകാതെ തുടരാനാകുമെന്നും ഒ.എസ്.അംബിക എംഎൽഎ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]