മലയിൻകീഴ് ∙ സൗന്ദര്യം നിറഞ്ഞൊഴുകുന്ന കരമനയാറിലെ പേയാട് കാവടിക്കടവിൽ അപകടങ്ങളും നിറയുന്നു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പതിനഞ്ചോളം പേർക്ക് ഇവിടെ ജീവൻ നഷ്ടമായതായി പ്രദേശവാസികൾ പറഞ്ഞു.
ദിവസങ്ങൾക്കു മുൻപ് വള്ളം മറിഞ്ഞ് 3 പേർ ഒഴുക്കിൽപെട്ടതും കുളിക്കാൻ ഇറങ്ങിയ വിളപ്പിൽശാല സ്വദേശി ഓട്ടോഡ്രൈവർ സുനിൽ കുമാർ മരിച്ചതുമാണ് ഏറ്റവും ഒടുവിലത്തെ സംഭവങ്ങൾ.
വിളപ്പിൽ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി തടയണ നിർമിച്ച കാവടിക്കടവിൽ നീന്തിക്കളിച്ചു ആസ്വദിക്കാൻ ദിവസവും എത്തുന്നത് ഒട്ടേറെ പേരാണ്. ചുറ്റും മുളങ്കാടും പാറക്കെട്ടും നിരന്ന പ്രകൃതി ഭംഗി.
തടയണ നിറഞ്ഞൊഴുകുന്നതു ചെറിയ വെള്ളച്ചാട്ടത്തിന്റെ പ്രതീതി. ഇതെല്ലാം സമൂഹമാധ്യമങ്ങളിലും വൈറലാണ്.
പക്ഷേ, ശക്തമായ ഒഴുക്കും പാറക്കെട്ടുകളും ആഴവും നിറഞ്ഞ ഈ ഭാഗത്തു അപകട സാധ്യത ഏറെയാണ്.
അരുവിക്കര ഡാം തുറക്കുന്ന സമയത്ത് പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരും.
അപ്പോൾ നീരൊഴുക്കും വർധിക്കും. പലപ്പോഴും ഇതൊന്നും വകവയ്ക്കാതെ ആറ്റിൽ ഇറങ്ങുന്നവരും ഏറെയാണ്.
പേയാട് സൗഹൃദവേദി കഴിഞ്ഞ ദിവസം ഇവിടെ അപകട സൂചന ബോർഡുകൾ സ്ഥാപിച്ചത് ഒഴികെ മറ്റു സുരക്ഷ സംവിധാനങ്ങൾ ഒന്നും ഇവിടെ ഇല്ല.
കടവിൽ ഇറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വിളപ്പിൽ പഞ്ചായത്ത് അറിയിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

