
കിഴുവിലം കൃഷിഭവൻ മന്ദിരോദ്ഘാടനം ഇന്ന്
ചിറയിൻകീഴ്∙കിഴുവിലം കൃഷിഭവനുവേണ്ടി പുതിയതായി നിർമിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കും. വൈകിട്ടു അഞ്ചിനു കൃഷിഭവൻ അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി പി.പ്രസാദ് പ്രവർത്തനോദ്ഘാടനം നിർവഹിക്കും.
വി.ശശി എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എംപി മുഖ്യാതിഥിയായി പങ്കെടുക്കും. വി.ശശി എംഎൽഎയുടെ പ്രദേശിക വികസനഫണ്ടിൽ നിന്നുള്ള 50ലക്ഷം രൂപ ചെലവഴിച്ചാണു പുതിയമന്ദിരം നിർമിച്ചിട്ടുള്ളത്. ശിവഗിരിയിൽ വാവുബലി തർപ്പണം
വർക്കല∙ കർക്കടക വാവിനോടനുബന്ധിച്ച് 24 നു പിതൃക്കൾക്കായി ബലിതർപ്പണം നടത്താൻ ശിവഗിരിയിലും പ്രധാന ശാഖാ സ്ഥാപനങ്ങളിലും സൗകര്യമുണ്ടാകും.
പുലർച്ചെ മുതൽ കർമങ്ങൾക്ക് തുടക്കം കുറിക്കും. സന്യാസിമാർ ബലിതർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
ചടങ്ങിനെത്തുന്നവർക്കു പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന് മഠം അറിയിച്ചു. കഥാപ്രസംഗ ശതാബ്ദി സമ്മേളനം
വർക്കല∙ കഥാപ്രസംഗ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠത്തിൽ ദൈവദശകം ശതാബ്ദി സ്മാരക മന്ദിരത്തിൽ 19നു രാവിലെ 10ന് മൺമറഞ്ഞ കാഥികരുടെ അനുസ്മരണവും കഥാപ്രസംഗവും നടക്കും.
പണിമുടക്ക്: പ്രകടനം നടത്തി സമരസമിതി
വർക്കല∙ കേന്ദ്ര സർക്കാർ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നാളെ ആഹ്വാനം ചെയ്ത പണിമുടക്കിന്റെ ഭാഗമായി അധ്യാപക-സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ വർക്കല മേഖലയിൽ പ്രകടനം നടത്തി.സമരസമിതി ഭാരവാഹികളായ സതീഷ് കണ്ടല, വൈ.സുൽഫിക്കർ, ഷിജു അരവിന്ദൻ, ഡോ.ലേഖ ജോർജ്, മുഹമ്മദ് റാഫി, സുജിത് സുലോവ്, എ.ആറ്.അരുൺജിത്ത്, വി.ഉഷാകുമാരി, കെ.വി.വിഷ്ണു, ജി.ശ്യാംരാജ്, എസ്.സുരേഷ്, ജെ.മനോജ് എന്നിവർ പ്രസംഗിച്ചു.
പണിമുടക്കും
വർക്കല∙ ബുധനാഴ്ച നടക്കുന്ന പണിമുടക്കിൽ പ്രൊലറ്റേറിയൻ ട്രേഡ് യൂണിയൻ കോൺഗ്രസ് (പിടിയുസി) സഹകരിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് ബി.എൻ.ശശികുമാർ, ജനറൽ സെക്രട്ടറി നടയറ ജബ്ബാർ എന്നിവർ അറിയിച്ചു.
ഒാവർസിയർ ഒഴിവ് :അഭിമുഖം റദ്ദാക്കി
വെള്ളനാട്∙ പഞ്ചായത്തിൽ എൽഎസ്ജിഡി ഓവർസിയർ ഒഴിവിലേക്ക് ഇന്ന് നടത്താനിരുന്ന അഭിമുഖം റദ്ദാക്കി. തിരുവനന്തപുരം കോർപറേഷനിൽ നിന്ന് ഒരാളെ നിയമിച്ചതിനെ തുടർന്നാണിത്.
കിറ്റ്സിൽ സീറ്റ് ഒഴിവ്
തിരുവനന്തപുരം∙ കിറ്റ്സിൽ ഡിപ്ലോമ ഇൻ മൾട്ടി സ്കിൽഡ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിവരങ്ങൾക്ക് : www.kittsedu.org, ഫോൺ– 8129166616.
സൗജന്യ ദന്ത രോഗ നിർണയ ക്യാംപ്
തിരുവനന്തപുരം ∙ സത്യസായി ജന്മശതാബ്ദി വർഷാചരണത്തിന്റെ ഭാഗമായി പുളിയറക്കോണത്തെ മധുവനം ആശ്രമത്തിൽ 11ന് സൗജന്യ ദന്ത രോഗ നിർണയ മെഡിക്കൽ ക്യാംപ് നടത്തും.രാവിലെ 8 ന് റജിസ്ട്രേഷൻ ആരംഭിക്കും. ജീവിത ശൈലി രോഗങ്ങളുടെ പരിശോധനയും ഇതോടൊപ്പം നടക്കും.
മുൻകൂട്ടി റജിസ്റ്റർ ചെയ്യാൻ tinyurl.com/dentalcamp2025 എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ: 98472 04712
ടെഡ് എക്സ് ഇവന്റ്
കോവളം∙വെള്ളായണി കാർഷിക കോളജിൽ ഇന്ന് ടെഡ് എക്സ് ഇവന്റ് നടക്കും.
രാവിലെ 9.30ന് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോക് ഉദ്ഘാടനം ചെയ്യും.
ന്യൂനപക്ഷ വിദ്യാർഥികൾക്ക് പരിശീലനം
തിരുവനന്തപുരം ∙ സർക്കാർ, എയ്ഡഡ്, സർവകലാശാല കോളജുകളിൽ ബിരുദാനന്തര ബിരുദത്തിന് രണ്ടാം വർഷം പഠിക്കുന്നവരും, പഠനം പൂർത്തിയാക്കിയവരുമായ, ന്യൂനപക്ഷ (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന യുജിസി, സിഎഐആർ – നെറ്റ് പരീക്ഷാ പരിശീലനം നൽകാൻ കോളജുകൾക്ക് 15നകം അപേക്ഷിക്കാം. ഫോം www.minoritywelfare.kerala.gov.in
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]