
ഗ്യാസ് ഏജന്‍സിയില്‍നിന്ന് 23 ലക്ഷം രൂപ തട്ടി; മാനേജര്‍ അറസ്റ്റില്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ഈഞ്ചക്കലില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഏജന്‍സി ഉടമയെ ചതിച്ച്, ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്ത് 23 ലക്ഷം രൂപ തട്ടിച്ചുവെന്ന കേസില്‍ മാനേജര്‍ ആയിരുന്ന ഊരൂട്ടമ്പലം അയണിമൂടി സ്വദേശിയും അഭിഭാഷകനുമായ എം.എസ്.അനില്‍പ്രസാദിനെ അറസ്റ്റ് ചെയ്തു. സിലിണ്ടറുകള്‍ വിതരണം ചെയ്തതിലും, ലഭിക്കേണ്ട പണം നല്‍കാതെയും തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് വലിയതുറ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.