തിരുവനന്തപുരം∙ അങ്കമാലി– എരുമേലി ശബരി റെയിൽപാതയ്ക്ക് ഈ വർഷത്തെ കേന്ദ്ര ബജറ്റ് വിഹിതമായി റെയിൽവേ 505 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ പകുതി ചെലവു വഹിക്കാൻ കേരളം തയാറായതിനെ തുടർന്ന്, പദ്ധതി മരവിപ്പിച്ച തീരുമാനം റെയിൽവേ പിൻവലിച്ചിരുന്നു.
കേന്ദ്ര ബജറ്റ് നേരത്തേ അവതരിപ്പിച്ചിരുന്നെങ്കിലും വിവിധ സോണുകളിലെ പദ്ധതി വിഹിതം സംബന്ധിച്ച രേഖ ഇന്നലെയാണു പുറത്തുവന്നത്. ഗുരുവായൂർ–തിരുനാവായ പാതയ്ക്ക് 280 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാക്കിയാൽ മാത്രമേ ഈ തുക ഉപയോഗിച്ചു ഭൂമിയേറ്റെടുക്കാൻ കഴിയൂ. ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിന് 400 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.
എറണാകുളം–കുമ്പളം–120 കോടി, കുമ്പളം–തുറവൂർ–180 കോടി, തുറവൂർ–അമ്പലപ്പുഴ–100 കോടി എന്നിങ്ങനെയാണു വിഹിതം.
ഇതിൽ എറണാകുളം മുതൽ തുറവൂർ വരെ പാത നിർമാണം നടക്കുന്നുണ്ട്. തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 1400 കോടി രൂപയും ഷൊർണൂർ–വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കലിന് 55 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ റെയിൽവേ മേൽപാലങ്ങൾക്കും ട്രാക്ക് നവീകരണ ജോലികൾക്കും വിഹിതമുണ്ട്. തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് കഴിഞ്ഞ വർഷം 1100 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും 300 കോടി രൂപ തിരിച്ചെടുത്തിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

