
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (08-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരള സർവകലാശാല
പരീക്ഷാഫലം
തിരുവനന്തപുരം ∙ കേരള സർവകലാശാല 2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബോട്ടണി (ന്യൂജനറേഷൻ) (റഗുലർ, ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 13 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേനയേ സ്വീകരിക്കൂ.
ഡയസ്പോറ സ്റ്റഡീസ്
കാര്യവട്ടം ക്യാംപസിലെ സെന്റർ ഫോർ ഡയസ്പോറ സ്റ്റഡീസിലെ പ്രോജക്ടിലേക്ക് റിസർച് അസിസ്റ്റന്റ് /ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സോഷ്യോളജിയിൽ 55% മാർക്കിൽ കുറയാതെയുള്ള പിജിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷയും ബയോഡേറ്റയും 12 ന് അകം [email protected] എന്ന വിലാസത്തിൽ ലഭിക്കണം
പോപ്പുലേഷൻ റിസർച്
പോപ്പുലേഷൻ റിസർച് സെന്ററിൽ കരാറടിസ്ഥാനത്തിൽ റിസർച് ഫെലോയുടെ ഒരൊഴിവുണ്ട്. പ്രായപരിധി: 45 , യോഗ്യത: ഡെമോഗ്രഫി / പോപ്പുലേഷൻ സ്റ്റഡീസ് / സ്റ്റാറ്റിസ്റ്റിക്സ് / ഇക്കണോമിക്സ് / മാത്തമാറ്റിക്സ് / സോഷ്യോളജി എന്നിവയിൽ ഏതിലെങ്കിലും കുറഞ്ഞത് രണ്ടാം ക്ലാസ് പിജി. അപേക്ഷയും രേഖകളും 23 ന് അകം www.recruit.keralauniversity.ac.in എന്ന വിലാസത്തിൽ അയയ്ക്കണം.
കരിക്കകം പൊങ്കാല: പാസഞ്ചറിന് താൽക്കാലിക സ്റ്റോപ്്
തിരുവനന്തപുരം∙കരിക്കകം പൊങ്കാല പ്രമാണിച്ച് ഇന്നും നാളെയും പുനലൂർ–കന്യാകുമാരി–പുനലൂർ പാസഞ്ചറിന് തിരുവനന്തപുരം നോർത്തിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.
പ്രോഗ്രാം മാനേജർ
തിരുവനന്തപുരം ∙ വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫിസിലെ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ വനിത ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ 25 വരെ സമർപ്പിക്കാം.
കരാർ നിയമനം
തിരുവനന്തപുരം ∙ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് ഡയറക്ടർ (മേഖലാ ശാസ്ത്ര കേന്ദ്രം, ചാലക്കുടി), അസിസ്റ്റന്റ് ഡയറക്ടർ (സയൻസ് സിറ്റി, കോട്ടയം) തസ്തികകളിൽ സർക്കാർ അല്ലെങ്കിൽ അർധസർക്കാർ സ്ഥാപനങ്ങളിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്നു കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10 രാവിലെ 10.30 ന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ഓഫിസിൽ ഹാജരാകണം. (www.kstmuseum.com). ഫോൺ: 0471 2306024, 2306025.
പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിങ്
തിരുവനന്തപുരം ∙ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ നാളെ 11ന് വെള്ളയമ്പലം അയ്യങ്കാളി ഭവനിലുള്ള കോർട്ട് ഹാളിൽ സിറ്റിങ് നടത്തും.
ഭിന്നശേഷിക്കാർക്ക്കോഴ്സ്
തിരുവനന്തപുരം ∙ ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി വിവിധ ദീർഘ/ ഹ്രസ്വകാല കോഴ്സുകളിലേക്ക് പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫോൺ : 8590516669.
കെ മാറ്റ് പരിശീലനം
തിരുവനന്തപുരം∙അഴീക്കോട് ജി.കരുണാകരൻ മെമ്മോറിയൽ കോഓപ്പററ്റീവ് കോളജ് ഓഫ് മാനേജ്മന്റ് ആൻഡ് ടെക്നോളജിയിൽ രണ്ടു മാസ ഓൺലൈൻ കെ മാറ്റ് ഫ്രീ കോച്ചിങ് ക്ലാസുകൾ ഇന്ന് ആരംഭിക്കും. 7559887399
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായി ഗവർണറുടെ കൂടിക്കാഴ്ച 11ന്
തിരുവനന്തപുരം ∙ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥരെ ഗവർണർ രാജേന്ദ്ര അർലേകർ 11നു വൈകിട്ടു കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. പുതിയ ഗവർണർ ചുമതലയേറ്റതിനു പിന്നാലെ പതിവനുസരിച്ച് ചില ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയ പശ്ചാത്തലത്തിലാണ് എല്ലാവരെയും ഒരുമിച്ചു കാണാമെന്നു ഗവർണർ തീരുമാനിച്ചത്.