തിരുവനന്തപുരം ∙ ‘എസ്കലേര ദി വുമൺ ഫെസ്റ്റ് 2026’ന്റെ ഭാഗമായി സംസ്ഥാന വനിതാ വികസന കോർപറേഷന്റെ നേതൃത്വത്തിൽ വനിതകളുടെ ഫൺ റൺ സംഘടിപ്പിച്ചു. ‘കരുത്താർന്ന പെൺ ചുവടുകൾ, കരുതലോടെ കേരളം മുന്നോട്ട്’ എന്ന സന്ദേശം മുൻനിർത്തി, പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കനകക്കുന്ന് കൊട്ടാര മൈതാനം വരെയായിരുന്നു റൺ സംഘടിപ്പിച്ചത്.
നൂറിലധികം വനിതകൾ പങ്കെടുത്തു.
ഞായറാഴ്ച രാവിലെ 7ന് വനിതാ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ വി.സി.ബിന്ദു പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം റൺ ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ, ജി.വി.രാജ സ്പോർട്സ് സ്കൂൾ, ഓൾ സെയിന്റ്സ് കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള കായിക താരങ്ങളായ വിദ്യാർഥിനികളും എൻഎസ്എസ് സന്നദ്ധ പ്രവർത്തകരുമാണ് ഫൺ റണ്ണിൽ പങ്കെടുത്തത്.
തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കരമന ഹരിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
ഫെബ്രുവരി 3ന് തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിച്ച എസ്കലേര 2026 തിങ്കളാഴ്ച (ഫെബ്രുവരി 9) സമാപിക്കും. സമാപനദിവസം ഓൾ സെയിന്റ്സ് കോളജ്, ട്രിനിറ്റി കോളജ് ഓഫ് എൻജിനീയറിങ്, മഹാത്മാ ഗാന്ധി കോളജ്, ഗവ.
നഴ്സിങ് കോളജ്, ഗവ. ആർട്സ് കോളജ്, ഗവ.
മെഡിക്കൽ കോളജ്, തിരുവനന്തപുരം സ്പോർട്സ് അക്കാദമി എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ കലാപരിപാടികൾ സാംസ്കാരിക സംഗമത്തിന്റെ ഭാഗമായി അരങ്ങേറും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

